Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേമ പെൻഷൻകാർക്ക്...

ക്ഷേമ പെൻഷൻകാർക്ക് വീണ്ടും ‘തിരിച്ചറിയൽ പരേഡ്’

text_fields
bookmark_border
ക്ഷേമ പെൻഷൻകാർക്ക് വീണ്ടും ‘തിരിച്ചറിയൽ പരേഡ്’
cancel

മ​ഞ്ചേ​രി: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തും. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ മ​ഹി​ള പ്ര​ധാ​ൻ, എ​സ്.​എ.​എ​സ് ഏ​ജ​ൻ​റു​മാ​ർ വീ​ടു​ക​ളി​ലെ​ത്തി പ​രി​ശോ​ധി​ക്കും. മ​രി​ച്ച​വ​രു​ടെ​യും പു​ന​ർ വി​വാ​ഹം ന​ട​ത്തി​യ​വ​രു​ടെ​യും പേ​രി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു​ണ്ടോ എ​ന്നാ​ണ്​ പ​രി​ശോ​ധി​ക്കു​ക. ഇ​തി​നാ​യി ഇ​വ​ർ​ക്ക് 4ജി ​ക​ണ​ക്ഷ​നോ​ടു​കൂ​ടി ടാ​ബു​ക​ൾ ന​ൽ​കും. വി​ര​ല​ട​യാ​ള​വും ആ​ധാ​ർ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ച് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന വ്യ​ക്തി ത​ന്നെ​യാ​ണ് എ​ന്ന് ഉ​റ​പ്പാ​ക്ക​ലാ​ണ് ല​ക്ഷ്യം. വി​ര​ല​ട​യാ​ള​വും ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​വെ​ച്ച് ആ​ധാ​ർ സാ​ധൂ​ക​ര​ണ​വു​മാ​ണ് സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

42.14 ല​ക്ഷം പേ​രാ​ണ് സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. 3.4 ല​ക്ഷം അ​പേ​ക്ഷ​ക​ൾ പു​തു​താ​യുണ്ട്. മ​രി​ക്കു​ക​യോ പു​ന​ർ​വി​വാ​ഹം ന​ട​ത്തു​ക​യോ ചെ​യ്ത​വ​ർ​ക്കും ബാ​ങ്ക് അ​ക്കൗ​ണ്ടു​വ​ഴി പെ​ൻ​ഷ​ൻ എ​ത്തു​ന്നു എ​ന്ന ഒ​റ്റ​പ്പെ​ട്ട പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധന. ആ​ദ്യം തി​രു​വ​നന്ത​പു​രം ജി​ല്ല​യി​ലെ ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തും. മ​ഹി​ള പ്ര​ധാ​ൻ, എ​സ്.​എ.​എ​സ് ഏ​ജ​ൻ​റു​മാ​ർ​ക്ക് പ​രി​ശോ​ധ​ന​ക്കാ​യി 10,331 ടാ​ബു​ക​ളാ​ണ് ഇ​ൻ​റ​ർ​നെ​റ്റ് ക​ണ​ക്ഷ​നോ​ടു​കൂ​ടി ന​ൽ​കേ​ണ്ട​ത്. ഇ​തി​നാ​യി സം​സ്​​ഥാ​ന ഐ.​ടി മി​ഷ​ൻ 2650 ടാ​ബു​ക​ൾ വാ​ങ്ങാ​ൻ ന​ട​പ​ടി​യാ​യി.

7691 ടാ​ബു​ക​ൾ ഇ​നി​യും വേ​ണം.  മ​ഹി​ള പ്ര​ധാ​ൻ, എ​സ്.​എ.​എ​സ് ഏ​ജ​ൻ​റു​മാ​രുെ​ട പ​ട്ടി​ക ദേ​ശീ​യ സ​മ്പാ​ദ്യ​പ​ദ്ധ​തി ഡ​യ​റ​ക്ട​റാ​ണ്​​ ന​ൽ​കു​ക. ബ്ലോ​ക്ക് ത​ല​ത്തി​ൽ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, മു​നി​സി​പ്പ​ൽ, കോ​ർ​പ​റേ​ഷ​ൻ ത​ല​ത്തി​ൽ എ​ൻ.​എ​സ്.​ഡി അ​സി​സ്​​റ്റ​ൻ​റ് ഡ​യ​റ​ക്ട​റോ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റോ മേ​ൽ​നോ​ട്ടം വ​ഹി​ക്കും. പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ല.  

Show Full Article
TAGS:welfare pension identity card kerala news malayalam news 
News Summary - Identity Card Mandatory for Welfare Pension in kerala -Kerala News
Next Story