വീടൊഴിപ്പിക്കലിനെ ചൊല്ലി സംഘർഷം; കുടുംബത്തിെൻറ ആത്മഹത്യാ ഭീഷണി
text_fieldsകൊച്ചി: ബാങ്ക് വായ്പക്ക് ജാമ്യം നിന്നതിന് ഇടപള്ളിയിലെ പത്തടിപ്പാലം സ്വദേശിയുടെ വീടും പറമ്പുമൊഴിപ്പിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഹൈകോടതി ഉത്തരവ് പ്രകാരം മാനത്തുപാടത്ത് വീട്ടിൽ പ്രീത ഷാജിയുടെ വീട് ഒഴിപ്പിക്കാൻ വന്ന പൊലീസിന് മുന്നിൽവെച്ച് സമരക്കാർ പെട്രോളൊഴിച്ച്ആത്മഹത്യക്ക് ശ്രമിച്ചു. പെട്രോളും തീപന്തവുമായി നാട്ടുകാർ വീടിന് മുന്നിൽ സമരം തുടരുകയാണ്.

വർഷങ്ങൾക്കുമുമ്പ് പ്രീതയുടെ ഭര്‍ത്താവ് ഷാജി അകന്നബന്ധുവായ സാജനുവേണ്ടി വായ്പയെടുക്കാന്‍ ജാമ്യം നിന്നിരുന്നു. ആലുവ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ 22.5 സെൻറ് കിടപ്പാടം ഈട് നൽകുകയും ചെയ്തു. എന്നാല്‍, ബാങ്കില്‍ സാജന് തിരിച്ചടവ് മുടക്കിയതോടെ വന്‍തുക കുടിശ്ശിക വരികയായിരുന്നു.
ഇന്ന് രാവിലെ ഏട്ടരക്കകം വീടൊഴിപ്പിച്ച് 11 മണിക്ക് കോടതി മുമ്പാകെ റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദേശം. ഇതനുസരിച്ച് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ വീടൊഴിപ്പിക്കാൻ എത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ആർ.ഡി.ഒയുടെ നിർദേശപ്രകാരം പൊലീസ് കുടിയൊഴിപ്പിക്കാതെ പിൻവാങ്ങി.

എടുക്കാത്ത വായ്പയുടെ പേരില്‍ 24 വര്‍ഷമായി ബാങ്കിനാല്‍ വേട്ടയാടപ്പെട്ട് ദുരിതജീവിതം നയിക്കേണ്ടിവന്ന വീട്ടമ്മയും കുടുംബവും ഒരുവര്‍ഷമായി വീടിനുമുന്നില്‍ ചിതയൊരുക്കി പ്രതിഷേധസമരം നടത്തിവരുന്നതിനിടെയായിരുന്നു ബാങ്കിെൻറ ജപ്തി ഉത്തരവ്.
ഒരുലക്ഷം രൂപ തിരിച്ചടക്കാന്‍ ഷാജി തയാറായെങ്കിലും തകര്‍ന്ന ലോര്‍ഡ് കൃഷ്ണ ബാങ്കിനെ ഏറ്റെടുത്ത എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ വന്‍ തുക ആവശ്യപ്പെട്ട് ഷാജിയെ തിരിച്ചയച്ചു. രണ്ടുലക്ഷം രൂപയുടെ വായ്പ 2.30 കോടി രൂപയായെന്നാണ് എച്ച്.ഡി.എഫ്.സി പറയുന്നത്.
മരണംവരെ പ്രീത ഷാജി നിരാഹാരസമരം ആരംഭിച്ചെങ്കിലും 17 ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിഷയത്തില്‍ ഇടപെടുമെന്ന് അറിയിച്ചു. ഇതോടെ സമരം അവസാനിപ്പിച്ചു. തുടർന്ന്, സ്ഥലം വാങ്ങിയ ആലങ്ങാട് സ്വദേശി എന്‍.എന്‍. രതീഷ് ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്കിയ ഹരജിയെത്തുടര്‍ന്നാണ് ഹൈകോടതിയുടെ ഉത്തരവ്.
ഒഴിപ്പിക്കുമ്പോള്‍ പ്രശ്നസാധ്യതയുണ്ടെന്നും അതിനാല്‍ രണ്ടാഴ്ചകൂടി അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് അനുവദിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
