Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 2:30 AM GMT Updated On
date_range 2020-07-31T08:00:05+05:30ഇന്ന് ബലിപെരുന്നാൾ
text_fieldsകോഴിക്കോട്: പ്രവാചകന്മാരായ ഇബ്രാഹീമിെൻറയും മകൻ ഇസ്മാഇൗലിെൻറയും ത്യാഗോജ്ജ്വല ജീവിതം ഓർമിപ്പിച്ച് വെള്ളിയാഴ്ച ലോകം ബലിപെരുന്നാൾ ആഘോഷിക്കും. മക്കയിൽ ഹജ്ജ് കർമങ്ങളുടെ പൂർത്തീകരണം കൂടിയാണ് പെരുന്നാൾ. കോവിഡ് പശ്ചാത്തലത്തിൽ പെരുന്നാളും ഹജ്ജും പരിമിതികളോടെയാണ് ലോകം ആചരിക്കുന്നത്. 20 ലക്ഷത്തിലേറെ പേരെത്തുന്ന ഹജ്ജ് ഇത്തവണ ആയിരം പേർക്കാക്കി ചുരുക്കി. സംസ്ഥാനത്തും കോവിഡ് കരിമേഘങ്ങൾ പെരുന്നാളിെൻറ നിറം കെടുത്തി. കണ്ടെയ്ൻമെൻറ് സോണായതിനാൽ പല വ്യാപാര കേന്ദ്രങ്ങളും അടഞ്ഞുകിടപ്പാണ്. ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിക്കുന്നത് അപൂർവമാണ്. എങ്കിലും മിക്ക പള്ളികളും അടച്ചതിനാൽ പ്രാർഥനകൾ വീട്ടിലൊതുങ്ങും. മുൻകരുതലോടെ പരിമിതമായേ ബലികർമവും നടക്കൂ.
Next Story