Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാ​ലാം വി​ജ​യ​ത്തി​ന്...

നാ​ലാം വി​ജ​യ​ത്തി​ന് ഐ.​സി, പോ​രി​നു​റ​ച്ച് എ​ൽ.​ഡി.​എ​ഫ്, ക​ളം​നി​റ​ഞ്ഞ് എ​ൻ.​ഡി.​എ; പ്രചാരണ ചൂടിൽ സുൽത്താൻ ബത്തേരി

text_fields
bookmark_border
നാ​ലാം വി​ജ​യ​ത്തി​ന് ഐ.​സി, പോ​രി​നു​റ​ച്ച് എ​ൽ.​ഡി.​എ​ഫ്, ക​ളം​നി​റ​ഞ്ഞ് എ​ൻ.​ഡി.​എ; പ്രചാരണ ചൂടിൽ സുൽത്താൻ ബത്തേരി
cancel
camera_alt

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ പ്ര​ചാ​ര​ണ​ത്തി​നി​ടെ നെ​ല്ലി​ക്ക​ര​യി​ലെ അം​ഗ​ൺ​വാ​ടി​യി​ൽ കു​ട്ടി​ക​ളോ​ടൊ​പ്പം, എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​എ​സ് വി​ശ്വ​നാ​ഥ​ൻ

പ്ര​ചാ​ര​ണ​ത്തി​ൽ  

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഹാ​ട്രി​ക് അ​ടി​ച്ച് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന ഐ.​സി​യെ ഇ​ത്ത​വ​ണ പൂ​ട്ടാ​നാ​യി കൈ​മെ​യ് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്. പൊ​തു​വേ യു.​ഡി.​എ​ഫി​ന് മു​ൻ​തൂ​ക്ക​മു​ള്ള മ​ണ്ഡ​ല​മാ​ണെ​ങ്കി​ലും മ​റി​ച്ച് സം​ഭ​വി​ക്കു​മോ എ​ന്നാ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. പ്ര​ചാ​ര​ണം ഓ​രോ ദി​വ​സ​വും പി​ന്നി​ടു​മ്പോ​ൾ വ​ർ​ധി​ച്ച ആ​ത്മ​വി​ശ്വാ​സ​മാ​ണ് എ​ൽ.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന​ത്. വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ട് വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ് മൂ​ന്ന് മു​ന്ന​ണി​ക​ളും. 2011ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സു​ല്‍ത്താ​ന്‍ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് ജ​ന​വി​ധി തേ​ടി​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യെ 7583 വോ​ട്ടി​ന് തോ​ല്‍പ്പി​ച്ചു. 2016ല്‍ ​മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ടാ​മ​തും മ​ത്സ​രി​ച്ച​പ്പോ​ൾ സി.​പി.​എ​മ്മി​ലെ രു​ഗ്മി​ണി സു​ബ്ര​ഹ്‌​മ​ണ്യ​നെ 11198 വോ​ട്ടു​ക​ള്‍ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2021ല്‍ ​മൂ​ന്നാം അ​ങ്ക​ത്തി​ൽ 11822 വോ​ട്ടു​ക​ള്‍ക്ക് സി.​പി.​എ​മ്മി​ലെ എം.​എ​സ്. വി​ശ്വ​നാ​ഥ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മൂ​ന്നാം ത​വ​ണ ഐ.​സി​യു​ടെ വി​ജ​യം സി.​പി.​എം ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത​താ​യി​രു​ന്നു. കെ.​പി.​സി.​സി മു​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.​എ​സ്. വി​ശ്വ​നാ​ഥ​നെ ക​ള​ത്തി​ലി​റ​ക്കി ഐ.​സി​യെ തോ​ൽ​പ്പി​ക്കാ​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ, ഐ.​സി വി​ജ​യി​ച്ച​തോ​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ സി.​പി.​എ​മ്മി​ന്റെ ഏ​റ്റ​വും വ​ലി​യ ശ​ത്രു​വാ​യി അ​ദ്ദേ​ഹം മാ​റി. ഇ​ത്ത​വ​ണ​യും എം.​എ​സ്. വി​ശ്വ​നാ​ഥ​നെ ത​ന്നെ ക​ള​ത്തി​ലി​റ​ക്കി​യ​പ്പോ​ൾ വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും എ​ൽ.​ഡി.​എ​ഫ് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ഡി.​സി.​സി ട്ര​ഷ​റ​റാ​യി​രു​ന്ന എ​ൻ.​എം. വി​ജ​യ​ന്റെ ആ​ത്മ​ഹ​ത്യ, ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്കി​ലെ നി​യ​മ​ന​ക്കോ​ഴ എ​ന്നി​വ​യൊ​ക്കെ പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും എം.​എ​ൽ.​എ​ക്കെ​തി​രെ ഇ​ട​തു​പ​ക്ഷം പ്ര​ച​ര​ണ ആ​യു​ധ​മാ​ക്കു​മ​ന്നു​ണ്ട്.

ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തെ സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പ് എ​ൽ.​ഡി.​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​മ്പോ​ൾ നി​ഷ്പ​ക്ഷ വോ​ട്ടു​ക​ളാ​ണ് അ​വ​ർ ക​ണ്ണു​വെ​ക്കു​ന്ന​തെ​ന്ന് വ്യ​ക്തം. ഗ​വ. കോ​ള​ജ് സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ഐ.​സി​യു​ടെ ക​ഴി​വു​കേ​ടു കൊ​ണ്ടാ​ണെ​ന്ന് എ​ൽ.​ഡി.​എ​ഫ്. കോ​ള​ജി​നാ​യി ഐ.​സി നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ൻ റീ​ൽ​സാ​യി ഇ​ട്ട് യു.​ഡി.​എ​ഫ് ഇ​തി​നെ പ്ര​തി​രോ​ധി​ക്കു​ന്നു. വി​ക​സ​നം എ​ന്നാ​ൽ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ദൈ​വ​പ്പു​ര സ്ഥാ​പി​ക്ക​ൽ മാ​ത്ര​മ​ല്ലെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ൽ പ്ര​തി​രോ​ധി​ക്കേ​ണ്ട സാ​ഹ​ച​ര്യ​വും ഐ.​സി​ക്ക് ഉ​ണ്ട്. ബ​ത്തേ​രി മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യം, ആ​തു​ര​ശു​ശ്രൂ​ഷ മേ​ഖ​ല​യി​ലെ ശൈ​ശ​വാ​വ​സ്ഥ എ​ന്നി​വ​യും പ്ര​ചാ​ര​ണ സ്ഥ​ല​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വ​ലി​യ ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ളാ​ണ്. ഇ​തി​നൊ​ക്കെ ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​യു​ടെ ത​ക​ർ​ച്ച ഉ​യ​ർ​ത്തി യു.​ഡി.​എ​ഫ് പ്ര​തി​രോ​ധം തീ​ർ​ക്കു​മ്പോ​ൾ എ​ൽ.​ഡി.​എ​ഫും പ​രു​ങ്ങ​ലി​ലാ​വു​ന്നു​ണ്ട്.

നാ​ലാം ത​വ​ണ ഐ.​സി വി​ജ​യി​ക്കു​ക​യും യു.​ഡി.​എ​ഫ് സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ൽ വ​രു​ക​യും ചെ​യ്താ​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി​ക്ക് ഒ​രു മ​ന്ത്രി​യെ കി​ട്ടു​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ചി​ല നേ​താ​ക്ക​ൾ ഇ​പ്പോ​ൾ ന​ട​ത്തു​ന്നു​ണ്ട്. യു.​ഡി.​എ​ഫി​ന്റെ ഇ​ത്ത​രം പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് ഇ​ട​ത് നേ​താ​ക്ക​ന്മാ​ർ പ​റ​യു​ന്ന​ത്. പ്ര​തി​പ​ക്ഷ എം.​എ​ൽ.​എ​യു​ടെ മ​ണ്ഡ​ല​മാ​യ​തി​നാ​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യെ ഇ​ട​തു സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചു​വെ​ന്ന ശ​ക്ത​മാ​യ ആ​രോ​പ​ണ​വും യു.​ഡി.​എ​ഫ് ഉ​യ​ർ​ത്തു​ന്നു.

എ​ൻ.​ഡി.​എ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യെ എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. 2016ൽ ​സി.​കെ. ജാ​നു മ​ത്സ​രി​ച്ച​പ്പോ​ൾ 27920 വോ​ട്ടു​നേ​ടി​യി​രു​ന്നു. പി​ന്നീ​ട് ജാ​നു മ​ത്സ​രി​ച്ച​പ്പോ​ൾ വോ​ട്ട് കു​റ​ഞ്ഞു. പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തു​ന്ന ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളു​ടെ സ്ഥി​രം വോ​ട്ട​ർ​മാ​ർ എ​ൻ.​ഡി.​എ​യെ പി​ന്തു​ണ​ക്കു​മെ​ന്നാ​ണ് ബി.​ജെ.​പി ക​ണ​ക്കു​കൂ​ട്ട​ൽ. കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ചി​ട്ട​യാ​യ പ്ര​ച​ര​ണ​മാ​ണ് അ​വ​ർ ന​ട​ത്തു​ന്ന​ത്. എ​ൻ.​ഡി.​എ കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടി​യാ​ൽ അ​ത് ഇ​രു​മു​ന്ന​ണി​ക​ളെ​യും ബാ​ധി​ക്കാം. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യും കു​റു​മ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രാ​ണ്. ഇ​ത്ത​വ​ണ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ഐ.​സി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് എ​തി​രെ കു​റു​മ​രി​ലെ ന​ല്ലൊ​രു ശ​ത​മാ​ന​ത്തി​ന് എ​തി​ർ​പ്പു​ണ്ട്.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ (യു.​ഡി.​എ​ഫ്)

അ​മ്പ​തു​കാ​ര​നാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ നി​ല​വി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ലം എം.​എ​ൽ.​എ​യാ​ണ്. മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ വാ​ളാ​ട് ഇ​ല്ല​ത്തു​മൂ​ല വീ​ട്ടി​ല്‍ ച​ന്ദു-​മീ​നാ​ക്ഷി ദ​മ്പ​തി​ക​ളു​മാ​യി മ​ക​നാ​യി 1975 മെ​യ് 25ന് ​ജ​ന​നം. കെ.​എ​സ്.​യു​വി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ ഐ.​സി, യൂ​ത്ത്കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റാ​യി​രി​ക്കെ വ​യ​നാ​ട്ടി​ല്‍ നി​ര​വ​ധി സ​മ​ര​ങ്ങ​ള്‍ ന​ട​ത്തി ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. 1994-95 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തു​ന്ന​ത്. 2002 മു​ത​ല്‍ 2004 വ​രെ യൂ​ത്ത് കോ​ണ്‍ഗ്ര​സ് ത​വി​ഞ്ഞാ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റാ​യി​രു​ന്നു. 2004 മു​ത​ല്‍ 2007വ​രെ യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി. 2001 മു​ത​ല്‍ 2005വ​രെ ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​ര​ച്ചാ​ല്‍ വാ​ര്‍ഡി​ല്‍ നി​ന്ന് മ​ത്സ​രി​ച്ചു ജ​യി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​നാ​യി​രു​ന്നു. ല​ക്ഷ്മി​യാ​ണ് ഭാ​ര്യ. കാ​വ്യ കൃ​ഷ്ണ, ആ​ര്യ കൃ​ഷ്ണ, അ​ഭി​ന കൃ​ഷ്ണ എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ (എ​ൽ.​ഡി.​എ​ഫ്)

സി.​പി.​എം സു​ൽ​ത്താ​ൻ ബ​ത്തേ​രി ഏ​രി​യ ക​മ്മി​റ്റി​യം​ഗ​മാ​യ എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ (54) ര​ണ്ടാം​ത​വ​ണ​യാ​ണ് ബ​ത്തേ​രി​യി​ൽ​നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന​ത്. വ്യാ​പാ​രി-​വ്യ​വ​സാ​യി സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്റ്, എ.​കെ.​എ​സ് ബ​ത്തേ​രി ഏ​രി​യ സെ​ക്ര​ട്ട​റി, താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ, ബ​ത്തേ​രി കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. കേ​ന്ദ്ര ക​യ​ർ ബോ​ർ​ഡി​ൽ 10 വ​ർ​ഷം ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യാ​യി​രി​ക്കേ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യി രാ​ജി​വെ​ച്ച് സി.​പി.​എ​മ്മി​ൽ ചേ​രു​ക​യാ​യി​രു​ന്നു. ആ​ദി​വാ​സി കോ​ൺ​ഗ്ര​സി​ന്റെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും കേ​ര​ള കു​റു​മ​ൻ സ​മാ​ജം ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു. ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ മ​ന്തം​കൊ​ല്ലി ഗാ​യ​ത്രി നി​വാ​സി​ലാ​ണ് താ​മ​സം. മീ​ന​ങ്ങാ​ടി മു​തി​മൂ​ല ഗോ​ത്ര​വ​ർ​ഗ ഉ​ന്ന​തി​യി​ൽ പ​രേ​ത​രാ​യ ശം​ഭു​വി​ന്റെ​യും നാ​ണി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: ഗാ​യ​ത്രി, ന​ന്ദ ഗോ​പാ​ല​ൻ, ബാ​ല​ഗോ​പാ​ല​ൻ.

എ.​എ​സ്. ക​വി​ത (എ​ൻ.​ഡി.​എ)

അ​രി​മു​ള​വീ​ട്ടി​ൽ ശ​ങ്ക​ര​ന്റെ​യും ദേ​വ​കി​യു​ടേ​യും മ​ക​ളാ​ണ് എ.​എ​സ്. ക​വി​ത​യെ​ന്ന 47കാ​രി. കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ബി.​ജെ.​പി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​ൻ​സി​പ്പാ​ലി​റ്റി​യി​ലും തു​ട​ർ​ന്ന് ര​ണ്ട് ത​വ​ണ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ന്റെ​യും അ​ധ്യ​ക്ഷ എ​ന്ന നി​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ര​ണ്ട് ത​വ​ണ സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​ൻ​സി​പ്പാ​ലി​റ്റി​യി​ലേ​ക്ക് കി​ട​ങ്ങ് വാ​ർ​ഡി​ൽ​നി​ന്ന് ജ​ന​വി​ധി തേ​ടി. ഭ​ർ​ത്ത​ാവ് ര​ഘു ന​ട​വ​യ​ൽ ഗ്രാ​മീ​ൺ ബാ​ങ്ക് മാ​നേ​ജ​റാ​ണ്. മ​ക്ക​ൾ: ആ​ർ​ദ്ര ല​ക്ഷ്മി (എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി - കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്), ന​ന്ദ​ന ല​ക്ഷ്മി (ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignCandidatesIC BalakrishnanKerala Assembly Election 2026
News Summary - IC Balakrishnan for fourth victory LDF continues to fight
Next Story