Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇബ്രാഹിം കുഞ്ഞിൻെറ...

ഇബ്രാഹിം കുഞ്ഞിൻെറ ജാമ്യാപേക്ഷ ചൊവ്വാഴ്​ച പരിഗണിക്കും; അഴിമതി നടത്തിയിട്ടില്ലെന്ന്​ മുൻ മന്ത്രി

text_fields
bookmark_border
Ibrahim kunju
cancel

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്​റ്റിലായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിൻെറ ജാമ്യാപേക്ഷ ചൊവ്വാഴ്​ച കോടതി പരിഗണിക്കും. മുവാറ്റുപുഴ വിജിലൻസ്​ കോടതിയാണ്​ ജാമ്യാപേക്ഷ പരിഗണിക്കുക. ഇബ്രാഹിം കുഞ്ഞിനെ കസ്​റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി വിജിലൻസ്​ നൽകിയ കസ്​റ്റഡി അപേക്ഷയും കോടതി പരിഗണിക്കും.

ഇബ്രാഹിം കുഞ്ഞ്​ പദവി ദുരുപയോഗം ചെയ്​തുവെന്ന്​ ​വിജിലൻസ്​ കോടതിയിൽ അറിയിച്ചു. അതേസമയം, കൈക്കൂലി വാങ്ങിയിട്ടില്ലെന്നാണ്​ മുൻ മന്ത്രിയുടെ വാദം. നിലവിൽ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിൻെറ ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ്​ രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.

ബുധനാഴ്​ച രാവിലെയാണ്​ അദ്ദേഹത്തെ വിജിലൻസ് അറസ്റ്റ് ചെയ്തത്. രാവിലെ വിജിലൻസ് സംഘം വസതിയിലെത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ibrahim kunjupalarivattam scam
News Summary - Ibrahim Kunju's bail application to be heard on Tuesday; Former minister says no corruption
Next Story