മാറാട് കലാപം വീണ്ടും പറഞ്ഞ് മനുഷ്യമനസ് വേദനിപ്പിക്കരുതെന്ന് ഖലീൽ ബുഖാരി തങ്ങൾ
text_fieldsകൊച്ചി: മാറാട് കലാപം വീണ്ടും പറഞ്ഞ് മനുഷ്യമനസ് വേദനിപ്പിക്കരുതെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ. മാറാട് കലാപവും ബാബരി മസ്ജിദ് വിഷയവും മാറാട് കലാപവുംണ്ടും രണ്ടാണ്. മാറാട് കലാപം എല്ലാവരും മറന്നുതുടങ്ങിയ കാര്യമാണെന്നും ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. കേരളയാത്രയുടെ ഭാഗമായി കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനൊന്നാം ദിവസാണ് കേരള യാത്ര എറണാകുളത്ത് എത്തുന്നത്.
സുന്നി സംഘടനകൾ തമ്മിൽ ഐക്യത്തിലാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ല കേരള യാത്ര. നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല കേരള യാത്ര നടത്തുന്നതെന്നും സംഘടനയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം എറണാകുളം ജില്ലയുടെ വികസനത്തിനായി ശ്രദ്ധേയമായ നിരവധി നിർദേശങ്ങളും കേരളയാത്ര മുന്നോട്ടുവെച്ചു.
മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കണം. മലയോര കാർഷിക മേഖലയുടെ വികസനത്തിന് ഇതാവശ്യമാണ്. എറണാകുളം എഡ്യു ഹബ്ബാക്കണം. തുരുത്തി ഫ്ലാറ്റ് പൂർണമായും ജനങ്ങളുടെ കയ്യിലേക്ക് എത്തിക്കണം. മെട്രോ പൊളിറ്റൻ സമിതിക്ക് സർക്കാർ പ്രാധാന്യം നൽകണം. ഫോർട്ട് കൊച്ചിയിൽ വികസനം വേണം. കളമശ്ശേരി മെഡിക്കൽ കോളേജ് നവീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേരള യാത്ര മുന്നോട്ടുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

