ഇബ്രാഹിം ഹാജിയുടെ സംഭാവനകൾ എന്നും സ്‌മരിക്കപ്പെടും: എം.പി അഹമ്മദ്
text_fieldsകോഴിക്കോട്: സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ഡോ. പി എ ഇബ്രാഹിം ഹാജി നൽകിയ സംഭാവനകൾ എന്നും സ്‌മരിക്കപ്പെടുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലബാറിന്റെ സഹചെയർമാൻ കൂടിയായ അദ്ദേഹത്തിന്റെ വേർപാട് കമ്പനിക്ക് വലിയ നഷ്‌ടമാണ്. മലബാർ ഗ്രൂപ്പിന്റെ വളർച്ചയിൽ വലിയ സംഭാവന നൽകിയ അദ്ദേഹത്തിന്റെ പ്രവർത്തനം ഞങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ച് ഉയർത്തുന്നതിന് അവർക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്ന് ഉറച്ചുവിശ്വസിക്കുകയും ജീവിതകാലം മുഴുവൻ അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്‌ത മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. ഇന്ത്യയിലും മലയാളികൾ കൂടുതലുള്ള ഗൾഫ് നാടുകളിലും അദ്ദേഹം ഈ ലക്ഷ്യത്തോടെ നിരവധി വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പടുത്തുയർത്തി.
മലബാർ ഗോൾഡ് ചെന്നൈ ഷോറൂം ഉദ്ഘാടനത്തിനിടെ ഇബ്രാഹിം ഹാജിയോടൊപ്പം എം,പി അഹമ്മദ്
ബിസിനസിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ സമൂഹത്തിന് തിരിച്ചുനൽകണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം ജീവിതത്തിന്റെ ഭാഗമാക്കി. ഹാജിയുടെ വേർപാടിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

