തുണച്ചത് ഐ.ബി പരിചയം, കേന്ദ്ര ഏജൻസി ബന്ധം
text_fieldsതിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ സി.പി.എം പ്രതിസ്ഥാനത്ത് നിർത്തിയ റവഡ ചന്ദ്രശേഖറിനെ പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ കടുത്ത എതിർപ്പുകൾ മറികടന്ന് പൊലീസ് തലപ്പത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൊണ്ടുവരുമ്പോൾ ലക്ഷ്യംവെക്കുന്നത് വരുന്ന തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പും കേന്ദ്ര അന്വേഷണ ഏജൻസികളുമായുള്ള ‘നയതന്ത്ര’ ഇടപെടലും.
മുൻ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്റക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫിസുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനെന്ന നിലയിലും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ 15 വർഷത്തെ പ്രവൃത്തി പരിചയവുമാണ് മുൻ ബി.എസ്.എഫ് മേധാവിയായിരുന്ന നിതിൻ അഗർവാളിനെ വെട്ടി റവഡ ചന്ദ്രശേഖറെ പരിഗണിക്കാനിടയാക്കിയത്.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐ.ബി) സ്പെഷല്‍ ഡയറക്ടറായ റവഡ, ഐ.ബി മേധാവി തപന്‍കുമാര്‍ ദേഖ വിരമിക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നായിരുന്നു സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഷേഖ് ദർവേശ് സാഹിബ് വിരമിക്കുമ്പോൾ തെരഞ്ഞെടുപ്പ് വർഷത്തിൽ ഡി.ജി.പി മനോജ് എബ്രാമിനെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരാനായിരുന്നു നീക്കം. എന്നാല്‍, തപന്കുമാറിന് കേന്ദ്രം ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കിയതോടെ, റവഡ കേരളത്തിലേക്ക് മടങ്ങാന്‍ താല്പര്യപ്പെട്ടത് സർക്കാറിന് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

