പി.െക. സുധീർബാബു കോട്ടയം കലക്ടർ, ഷർമിള മേരി ജോസഫ് കെ.എസ്.െഎ.ഡി.സി മേധാവി
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി ഡയറക്ടർ പി.കെ. സുധീർബാബുവിനെ കോട്ടയം കലക്ടറായി മാറ്റി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു . കോട്ടയം കലക്ടർ ബി.എസ്. തിരുമേനിയെ ഹയർ സെക്കൻഡറി വകുപ്പു ഡയറക ്ടറായി നിയമിക്കും. പ്രവേശന പരീക്ഷ കമീഷണറുടെ അധിക ചുമതലയും അദ് ദേഹം വഹിക്കും. വകുപ്പു സെക്രട്ടറിമാരിലും സുപ്രധാന അഴിച്ചുപണിയുണ്ട്.
• വ്യവസായ വകുപ്പു സെക്രട്ടറി സഞ്ജയ് എം. കൗൾ പരിശീലനത്തിന് പോകുേമ്പാൾ ധനകാര്യ (എക്സ്പെൻഡിച്ചർ) വകുപ്പു സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫിനെ കെ.എസ്.ഐ.ഡി.സി എം.ഡിയായി മാറ്റി നിയമിക്കും. അവർ വ്യവസായ വകുപ്പു സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും.
•പൊതുമരാമത്ത് വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധന റാവുവിന് ഉദ്യോഗസ്ഥഭരണ പരിഷ്കാര വകുപ്പിെൻറ അധിക ചുമതല നൽകും.
• കേരള ഫിനാൻഷ്യൽ കോർപറേഷൻ സി.എം.ഡി സഞ്ജീവ് കൗശിക് അധിക ചുമതലക്കു പുറമേ, ധനകാര്യ (എക്സ്പെൻഡിച്ചർ) വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കും.
•കെ.എസ്.ടി.പി. േപ്രാജക്ട് ഡയറക്ടർ ആനന്ദ് സിങ്ങിന് റോഡ് ഫണ്ട് ബോർഡ് സി.ഇ.ഒയുടെ അധിക ചുമതല നൽകും. ഡോ. രത്തൻ യു. കേൽക്കറിനെ കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായി നിയമിക്കും. അദ്ദേഹത്തിന് ഭക്ഷ്യസുരക്ഷ കമീഷണറുടെ അധിക ചുമതല നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.