Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എ.എസ്​ തലപ്പത്ത്​ വൻ...

ഐ.എ.എസ്​ തലപ്പത്ത്​ വൻ അഴിച്ചുപണി: അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറി, പി.ബി. നൂഹ് ജി.എസ്.ടി കമീഷണർ

text_fields
bookmark_border
ഐ.എ.എസ്​ തലപ്പത്ത്​ വൻ അഴിച്ചുപണി: അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറി, പി.ബി. നൂഹ് ജി.എസ്.ടി കമീഷണർ
cancel

തി​രു​വ​ന​ന്ത​പു​രം: സ‍‍ർ​ക്കാ​ർ‌ അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ ഐ.​എ.​എ​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി. ജി.​എ​സ്.​ടി ക​മീ​ഷ​ണ​ർ പാ​ട്ടീ​ൽ അ​ജി​ത് ഭ​ഗ​വ​ത് റാ​വു​വി​നെ ധ​ന​വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യും ഗ​താ​ഗ​ത​വ​കു​പ്പ്​ സെ​ക്ര​ട്ട​റി പി.​ബി. നൂ​ഹി​നെ ജി.​എ​സ്.​ടി. ക​മീ​ഷ​ണ​റാ​യും നി​യ​മി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല ക​ല​ക്ട​റാ​യി​രു​ന്ന കെ. ​ഇ​മ്പ​ശേ​ഖ​ർ കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി എം.​ഡി​യാ​കും. കൊ​ല്ലം ജി​ല്ല ക​ല​ക്​​ട​ർ എ​ൻ. ദേ​വി​ദാ​സാ​ണ്​ കി​ല ഡ​യ​റ​ക്ട​ർ. ക​ണ്ണൂ​ർ ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​നെ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു. വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ അ​ധി​ക ചു​മ​ത​ല​യും അ​ദ്ദേ​ഹ​ത്തി​ന്​ ന​ൽ​കി. കോ​ഴി​ക്കോ​ട്​ ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ്ങാ​ണ്​ കൊ​ളീ​ജി​യ​റ്റ്​ എ​ജ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ. എ​ൻ​ട്ര​ൻ​സ് ക​മീ​ഷ​ണ​റു​ടെ അ​ധി​ക ചു​മ​ത​ല​യും അ​ദ്ദേ​ഹം വ​ഹി​ക്കും.

പ​ത്ത​നം​തി​ട്ട ക​ല​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​നെ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ഓ​ഫി​സ​ർ ഓ​ൺ സ്​​പെ​ഷ​ൽ ഡ്യൂ​ട്ടി​യാ​യി നി​യ​മി​ച്ചു. പാ​ല​ക്കാ​ട്​ ക​ല​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി​യാ​ണ്​ കോ​ഴി​ക്കോ​ട്ടെ പു​തി​യ ക​ല​ക്ട​ർ. കി​ല ഡ​യ​റ​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​നെ പ​ത്ത​നം​തി​ട്ട ക​ല​ക്ട​റാ​യി നി​യ​മി​ച്ചു.

വ്യ​വ​സാ​യ വ​കു​പ്പി​ൽ ഓ​ഫി​സ​ർ ഓ​ൺ സ്​​പെ​ഷ​ൽ ഡ്യൂ​ട്ടി​യാ​യി ചു​മ​ത​ല വ​ഹി​ച്ച ആ​നി ജു​ല തോ​മ​സാ​ണ്​ കൊ​ല്ല​ത്തെ പു​തി​യ ക​ല​ക്ട​ർ. കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ. ​സു​ധീ​റി​നെ പാ​ല​ക്കാ​ട്​ ക​ല​ക്ട​റാ​യും നി​യ​മി​ച്ചു. കൊ​ച്ചി​ൻ സ്മാ​ർ​ട്ട്​ മി​ഷ​ൻ സി.​ഇ.​ഒ ഷാ​ജി വി. ​നാ​യ​രാ​ണ്​ ആ​ല​പ്പു​ഴ​യി​ലെ പു​തി​യ ക​ല​ക്ട​ർ. വ്യ​വ​സാ​യ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ പി. ​വി​ഷ്ണു​രാ​ജി​നെ ക​ണ്ണൂ​ർ ക​ല​ക്ട​റാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTias officerstransferredCommissionerFinance Secretary
News Summary - IAS reshuffle: Patil Ajit Bhagwat Rao appointed as Finance Secretary, PB Noah as GST Commissioner
Next Story