Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേടിച്ചിട്ടാ സാറേ...

പേടിച്ചിട്ടാ സാറേ വണ്ടി നിര്‍ത്താതിരുന്നത്, ഞാന്‍ മദ്യപിച്ചിട്ടൊന്നുമില്ല...

text_fields
bookmark_border
പേടിച്ചിട്ടാ സാറേ വണ്ടി നിര്‍ത്താതിരുന്നത്, ഞാന്‍ മദ്യപിച്ചിട്ടൊന്നുമില്ല...
cancel
camera_alt

മനോഹരനെ തല്ലുന്നത് കണ്ട രമാദേവി സംഭവം

വിശദീകരിക്കുന്നു

തൃ​പ്പൂ​ണി​ത്തു​റ: ‘പേ​ടി​ച്ചി​ട്ടാ സാ​റേ വ​ണ്ടി നി​ര്‍ത്താ​തി​രു​ന്ന​ത്, ഞാ​ന്‍ മ​ദ്യ​പി​ച്ചി​ട്ടൊ​ന്നു​മി​ല്ല എ​ന്ന് പ​റ​ഞ്ഞ് ബൈ​ക്ക് കാ​ലി​ല്‍ ചാ​രി​നി​ര്‍ത്തി ഹെ​ല്‍മ​റ്റ് ഊ​രി​യ​തും ഒ​രൊ​റ്റ അ​ടി' - മ​നോ​ഹ​ര​നെ മർദിക്കു​ന്ന​ത് ക​ണ്ടു​നി​ന്ന ദൃ​ക്‌​സാ​ക്ഷി ഇ​രു​മ്പ​നം പെ​രു​ന്തു​രു​ത്തി വീ​ട്ടി​ല്‍ ര​മാ​ദേ​വി​യു​ടെ വാ​ക്കു​ക​ളാ​ണി​ത്. ഒ​രു അ​ടി കി​ട്ടി​യ​തോ​ടെ മ​നോ​ഹ​ര​ന്‍ നി​ന്ന് വി​റ​ക്കു​ക​യാ​യി​രു​ന്നു.

അ​വ​ശ​നി​ല​യി​ലാ​യി​ട്ടും വീ​ണ്ടും ഓ​രോ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ച് പി​ന്നീ​ടും ത​ല്ലി. മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞി​ട്ടും കൂ​ടു​ത​ലൊ​ന്നും പ​റ​യേ​ണ്ടെ​ന്നും വ​ണ്ടി കൈ​കാ​ണി​ച്ചാ​ല്‍ നി​ര്‍ത്താ​ന്‍ പാ​ടി​ല്ലേ​യെ​ന്നും ചോ​ദി​ച്ച് ബ​ല​മാ​യി ജീ​പ്പി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.രാ​ത്രി 8.45ഓടെ വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാണ്​ പൊ​ലീ​സ് ജീ​പ്പും ഒ​ച്ച​യും ബ​ഹ​ള​വു​മൊ​ക്കെ കേ​ള്‍ക്കു​ന്ന​ത്.

ഓ​ടി അ​ടു​ത്തേ​ക്ക് ചെ​ന്ന​പ്പോ​ഴാ​ണ് ത​ന്റെ അ​യ​ല്‍വാ​സി​യും പ​രി​ച​യ​വു​മു​ള്ള മ​നോ​ഹ​ര​നാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. സി​നി​മ​യി​ലും മ​റ്റും ക​ണ്ടി​ട്ടു​ള്ള അ​ടി നേ​രി​ല്‍ക​ണ്ട​തി​ന്റെ ഞെ​ട്ട​ല്‍ മാ​റാ​തെ​യാ​ണ് ര​മാ​ദേ​വി​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ത്‌​ന​മ്മ​യും ക​ണ്ട കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ച്ചത്. മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഊ​തി​യെ​ങ്കി​ലും മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു.

പ​രോ​പ​കാ​രി​യാ​യി​രു​ന്നു മ​നോ​ഹ​ര​നെ​ന്ന്​ ഇ​വ​ര്‍ പ​റ​യു​ന്നു, ആ​രോ​ടും ദേ​ഷ്യ​പ്പെ​ടാ​ത്ത സ്വ​ഭാ​വ​ം. ഇ​രു​മ്പ​ന​ത്തു​നി​ന്നും അ​ക​ത്തേ​ക്കു​ള്ള ഇ​ട​വ​ഴി​യി​ലാ​ണ് പൊ​ലീ​സ് രാ​ത്രി പ​രി​ശോ​ധ​ന​ക്കാ​യി നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. ഇ​ട​വ​ഴി​യി​ലും മ​റ്റും പ​തു​ങ്ങി​യി​രു​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​രു​തെ​ന്നും ഓ​ടി​ച്ചി​ട്ട് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ട​രു​തെ​ന്നും ഡി.​ജി.​പി​യു​ടെ സ​ര്‍ക്കു​ല​ര്‍ നി​ല​വി​ലു​ള്ള​പ്പോ​ഴാ​ണ്​ ഇ​ത്ത​ര​ത്തി​ല്‍ പൊ​ലീ​സി​ന്റെ നി​യ​മ​ലം​ഘ​ന​ത്തി​ലൂ​ടെ ഒ​രു ജീ​വ​ന്‍ പൊ​ലി​ഞ്ഞി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam Newskerala policemanoharan death
News Summary - I was not drunk... I was scared and didn't stop the vehicle
Next Story