Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർ കോഴക്കേസിന്‍റെ​...

ബാർ കോഴക്കേസിന്‍റെ​ തിരക്കഥ ആരുടേതെന്ന്​ അറിയാം -ജോസ്​ കെ. മാണി

text_fields
bookmark_border
Jose K Mani
cancel

പാലാ: യു.ഡി.എഫ് കേരള കോൺഗ്രസിനോട്​​ നീതി കാണിച്ചില്ലെന്ന്​ ജോസ്​ കെ.മാണി. ബാർ കോഴക്കേസിന്​ തിരക്കഥ എഴുതിയത്​ ആരാണെന്ന്​ അറിയാം. ആരെയും ആക്ഷേപിക്കാൻ താനില്ല. കെ.എം. മാണിക്കെതിരെ എൽ.ഡി.എഫ്​ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചൊക്കെ നേരത്തേ പലവട്ടം പ്രതികരിച്ചതാണ്​. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണിയോട്​ സി.പി.എം ചെയ്​ത ക്രൂരത ജോസ്​ കെ.മാണി മറന്നാലും ജനം മറക്കില്ലെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസിനെ പുറത്താക്കുന്നതിന്​ പിന്നിൽ ഗൂഢലക്ഷ്യവും അജണ്ടയുമുണ്ടായിരുന്നു. ഒരുപക്ഷെ കേരള കോൺഗ്രസ്​ പാർട്ടി ഛിന്നഭിന്നമായി​േപായേക്കാമെന്ന്​ ചിന്തിച്ചു കാണും. കേരള കോൺഗ്രസിനോട്​ ചെയ്​തത്​ കടുത്ത അനീതിയാണെന്ന്​ തെളിയിക്കുന്നതായിരുന്നു തൃതല പഞ്ചായത്ത്​ തെര​െഞ്ഞടുപ്പ്​ ഫ​ലമെന്നും ജോസ്​ കെ. മാണി പറഞ്ഞു.

തന്‍റെ പിതാവിനേയും തങ്ങളേയുമെല്ലാം ഏറ്റവും കൂടുതൽ വേദനിപ്പിച്ച വിഷയമാണ്​ ബാർ കോഴ ആരോപണ​മെന്നും ജോസ്​ കെ.മാണി പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തോളമായി കള്ളപ്രചാരണം മാത്രമാണ് പാലായിൽ​ നടക്കുന്നത്​. യാഥാർഥ രാഷ്​ട്രീയം ചർച്ച ചെയ്യ​ട്ടെ. ഗൗരവമുള്ള രാഷ്​ട്രീയം ചർച്ച ചെയ്യാൻ താൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jose k manibar scam casekerala congress (jose)
News Summary - I know who is the script writer of bar scam case said Jose k Mani
Next Story