Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേരാമ്പ്രയിലെ വിവാദ അനൗൺസ്മെന്‍റ്: ക്ഷുഭിതനായി ടി.പി രാമകൃഷ്ണൻ, നോട്ടീസ് കിട്ടിയില്ലെന്ന് വിശദീകരണം

text_fields
bookmark_border
പേരാമ്പ്രയിലെ വിവാദ അനൗൺസ്മെന്‍റ്:  ക്ഷുഭിതനായി ടി.പി രാമകൃഷ്ണൻ,  നോട്ടീസ് കിട്ടിയില്ലെന്ന് വിശദീകരണം
cancel

കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് ചോദ‍്യങ്ങളിൽ ക്ഷുഭിതനായി എൽ.ഡി.എഫ് സ്ഥാനാർഥി ടി.പി രാമകൃഷ്ണൻ. തനിക്ക് നോട്ടീസ് കിട്ടിയിട്ടില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർഥി ടി.പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ അങ്ങനെ ഒരു അനൗൺസ്മെന്റ് നടത്തിയിട്ടില്ല. പരാതി ഉണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുത്തോട്ടെ. തങ്ങൾ ഇങ്ങനെയൊരുപരാതി ഉന്നയിച്ചിട്ടില്ല,

അത് കൊണ്ടു തന്നെ ഇക്കാര്യത്തിൽ തങ്ങൾ മറുപടി പറയേണ്ടതില്ല. എൽഡിഎഫിന്റെ പ്രചാരണത്തിന് തങ്ങൾ മണ്ഡലത്തിൽ അനൗസ്മെന്‍റിന് ഉപയോഗിക്കുന്ന ഒരു പെൻഡ്രൈവ് റെക്കോർഡ് പരിശോധനക്ക് നൽകാം. അതിൽ ഇതുവരെ പരാതിയൊന്നുമില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. തങ്ങളുടെ ഭാഗത്തുനിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ല. വിവാദം ഉയർത്തിയ ആളുകൾ തന്നെ അതിൽ പരിശോധന നടത്തട്ടെ.

പേരാമ്പ്ര സമാധാന അന്തരീക്ഷമുള്ള സ്ഥലമാണ്. കഴിഞ്ഞകാലത്ത് ഒരുപാട് തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അന്നൊന്നും

എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ഒരുവിവാദവും ഉണ്ടായിട്ടില്ല. പരസ്പരം സൗഹൃദമായാണ് മുന്നോട്ടുപോയത്. ആ സൗഹൃദ അന്തരീക്ഷം തകർക്കാൻ ഇത്തരം പ്രചാരണം അഴിച്ചുവിടുന്നത് താൽക്കാലിമായി നേട്ടം ഉണ്ടാക്കാനാണെങ്കിലും ഇതൊരുസുഖമായ പണിയല്ല. തങ്ങൾ അങ്ങനെ ഒരു അനൗൺസ്മെന്റ് നടത്തിയിട്ടില്ല ഉപയോഗിച്ചിട്ടുമില്ല. പരാതി ഉണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കട്ടെ. അത് വരെ നിങ്ങൾ കാത്തിരിക്കൂ എന്നും ടി.പി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വിവാദവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ടി.പി മറുപടി നൽകിയില്ല. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പയനാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "I have not received the notice," said an angry T.P. Ramakrishnan.
Next Story