Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമവിരുദ്ധമായി ഞാൻ ഒന്നും ചെയ്തിട്ടില്ല, ക്രിമിനലുകൾക്ക് ജെൻഡർ വ്യത്യാസമില്ല -എൽദോസ് കുന്നപ്പിള്ളി

text_fields
bookmark_border
നിയമവിരുദ്ധമായി ഞാൻ ഒന്നും ചെയ്തിട്ടില്ല, ക്രിമിനലുകൾക്ക് ജെൻഡർ വ്യത്യാസമില്ല -എൽദോസ് കുന്നപ്പിള്ളി
cancel

നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും ക്രിമിനലുകളുടെ കാര്യത്തിൽ ജെൻഡർ വ്യത്യാസങ്ങൾ ഒന്നുമില്ലെന്നും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് എം.എൽ.എയുടെ പ്രതികരണം. യുവതിയുടെ പരാതിയില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് എം.എല്‍. തെറ്റ് ചെയ്തിട്ടില്ലെന്ന പ്രതികരണവുമായി രംഗത്തെത്തിയത്. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കുമെന്നും ക്രിമിനലുകള്‍ക്ക് ജെന്‍ഡര്‍ വിത്യാസമില്ല എന്ന് മനസിലാക്കൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എം.എല്‍.എയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

'നിയമ വിരുദ്ധമായ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് ഞാന്‍ അനുസരിക്കും. ക്രിമിനലുകള്‍ക്ക് ജെന്‍ഡര്‍ വിത്യാസമില്ല എന്ന് മനസിലാക്കൂ. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല. ഞാന്‍ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധര്‍ മാത്രം പ്രതികരിക്കൂ. ഇത്ര വരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരു പാട് പേര്‍ ജനിച്ചുമരിച്ച ഈ മണ്ണില്‍ ഞാന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്‍തുണച്ചവര്‍ക്കും പിന്‍തുണ പിന്‍വലിച്ചവര്‍ക്കും സര്‍വ്വോപരി സര്‍വ്വ ശക്തനും നന്ദി'.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I have done nothing illegal, criminals have no gender difference - Eldos Kunnappilly
Next Story