Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കമ്യൂണിസത്തിന്‍റെ ചൂടറിഞ്ഞാണ് വളർന്നത്': വ്യാജ വാർത്തകൾക്കെതിരെ പ്രതികരണവുമായി ഇന്നസെന്‍റ്

text_fields
bookmark_border
Innocent
cancel

കൊച്ചി: സിനിമയിൽ വന്നതിന്‍റെ ആവേശത്തിലാണ് കമ്യൂണിസ്റ്റായതെന്ന സൈബർ പ്രചരണങ്ങൾക്കെതിരെ പ്രതികരണവുമായി മുൻ എം.പി ഇന്നസെന്‍റ്. തന്‍റെ പിതാവ് അടിയുറച്ച കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നുവെന്നും ആ രാഷ്ട്രയത്തിന്‍റെ ചൂടറിഞ്ഞാണ് താൻ വളർന്നതെന്നും മരണം വരെ അതിൽ മാറ്റമുണ്ടാകില്ലെന്നും ഇന്നസെന്‍റ് ഫേസ്ബുക്കിൽ കുറിച്ചു.

വ്യാജ പ്രചരണത്തിന്‍റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് പറഞ്ഞോളാമെന്നും, ആ ഉത്തരവാദിത്തം ആരും ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ പേരിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണമെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

എന്റെ പിതാവ് അടിയുറച്ച ഒരു കമ്യൂണിസ്റ്റായിരുന്നു.

ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും.

മരണം വരെ അതിൽ മാറ്റമില്ല.

എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം.

മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല.

എന്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I grew up in the warmth of communism: Innocent responds to fake news
Next Story