നിറകണ്ണുകളോടെ അയ്യപ്പനെ തൊഴുത് ഐ.ജി എസ്. ശ്രീജിത്ത്
text_fieldsസന്നിധാനം: ശബരിമല ശ്രീകോവിലിന് മുന്നില്‍ നിറകണ്ണുകളോടെ ഐ.ജി എസ്. ശ്രീജിത്ത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഐ.ജി ശ്രീജിത്ത് ദര്‍ശനത്തിനെത്തിയത്.ശ്രീകോവിലിനു മുന്നില്‍ നിറകണ്ണുകളോടെയാണ് ശ്രീജിത്ത് പ്രാര്‍ഥിച്ചു നിന്നത്. ഐ.ജി ശ്രീജിത്ത് സാധാരണ ഭക്തനായി നിറഞ്ഞൊഴുകുന്ന മിഴികളോടെ അയ്യപ്പനെ ദർശിക്കുന്ന ചിത്രം വൈറലാവുകയാണ്.
മാസപൂജയ്ക്കായി ശബരിമല നട തുറന്നതു മുതൽ പമ്പയിലും സന്നിധാനത്തുമായി നിലകൊണ്ട ശ്രീജിത്തിെൻറ നേതൃത്വത്തിലായിരുന്നു സ്ത്രീകൾ സന്നിധാനം വരെ എത്തിയത്. ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കും തെലുങ്ക് മാധ്യമപ്രവര്‍ത്തക കവിത ജക്കാലക്കും സുരക്ഷയൊരുക്കി സന്നിധാനത്തെത്തിച്ച സംഭവത്തില്‍ ശ്രീജിത്ത് ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഐ.ജിയുടെ ക്ഷേത്രദര്‍ശനം.
വെള്ളിയാഴ്ചയാണ് രഹ്ന ഫാത്തിമയെയും മാധ്യമപ്രവര്‍ത്തക കവിതയെയും നടപ്പന്തല്‍ വരെ എത്തിച്ചത്. ഇരുനൂറോളം പൊലീസുകാരുടെ സുരക്ഷയില്‍ ശ്രീജിത്താണ് ഈ ഓപ്പറേഷന് നേതൃത്വം നല്‍കിയത്. എന്നാല്‍ പതിനെട്ടാം പടിക്കുതാഴെ പരികര്‍മികളടക്കമുള്ളവര്‍ പ്രതിഷേധിക്കുകയും നട അടക്കുമെന്ന് തന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതോടെ ദേവസ്വം മന്ത്രി ഇടപെടുകയും ആക്ടിവിസത്തിനുള്ള ഇടമല്ല ശബരിമലയെന്നു വ്യക്തമാക്കുകയും ചെയ്തതോടെ ദൗത്യം പൂര്‍ത്തിയാക്കാനാകാതെ ഐ.ജിക്കും സംഘത്തിനും മടങ്ങേണ്ടിവന്നു. ആക്ടിവസ്റ്റുകളെ മലകയറാന്‍ അനുവദിച്ചെന്ന ആരോപണത്തില്‍ പിന്നീട് ഏറെ പഴി കേട്ടതും ശ്രീജിത്തായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
