'സത്യത്തെ ആരാണ് ഭയക്കുന്നത്? എനിക്ക് ഭയമില്ല'; അതിജീവിതമാരുടെ പരാതിയിൽ തെളിവുകൾ പുറത്തുവിടാൻ തയ്യാറാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകോഴിക്കോട് : അതിജീവിതമാരുടെ പരാതിയിൽ തെളിവുകൾ പുറത്തുവിടാൻ തയ്യാറാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ട് അതിജീവിതമാര്‍ സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കിരുന്നു. ഇതേതുടർന്നാണ് തെളിവുകൾ പുറത്തുവിടാൻ തയ്യാറാണെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.
രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് എതിരെയാണ് രണ്ടാമത്തെ കേസിലെ അതിജീവിത സൈബര്‍ അധിക്ഷേപത്തിന് പരാതി നല്‍കിയത്. പ്രാഥമിക പരിശോധന നടത്തിയ ശേഷമായിരിക്കും പരാതികളില്‍ കേസ് എടുക്കുക. മൂന്നാം കേസിലെ അതിജീവിത രണ്ടു പരാതികള്‍ നല്‍കി. ഈ പരാതിയില്‍ നിയാസ് മലബാറി അടക്കമുള്ളവര്‍ക്ക് എതിരെ പരാമര്‍ശമുണ്ട്. കര്‍ശന നടപടി എടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക പരിശോധന നടത്തി കേസ് എടുക്കുമെന്നും ആദ്യ പരാതി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയും രണ്ടും മൂന്നും പരാതികള്‍ കാസര്‍കോട്,പത്തനംതിട്ട സൈബര്‍ പോലീസ് അന്വേഷിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ വാർത്തക്കൊപ്പമാണ് രാഹുൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ഡി.ജി.പിയോട് താൻ കൊടുത്ത പരാതികൾ കൂടി വായിചെങ്കിലും നോക്കാൻ പറയണമെന്നും എന്താണ് സത്യം എന്ന് എല്ലാവരും അറിയട്ടെയെന്നും രാഹുൽ പറഞ്ഞു. സത്യത്തെ ആരാണ് ഭയക്കുന്നത്? എനിക്ക് ഭയമില്ല…. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
സാധാരണ അല്പം കൂടി ക്രൗര്യ ഭാവത്തിൽ ഉള്ള ഫോട്ടോകൾ ആണല്ലോ എന്റെ കൊടുക്കാറ്, ഇതിപ്പോൾ എന്ത് പറ്റി?
പിന്നെ അടിയന്തര നിർദ്ദേശം കൊടുക്കുന്ന DGP യോട് ഞാൻ കൊടുത്ത പരാതികൾ കൂടി വായിചെങ്കിലും നോക്കാൻ പറയണം.
നിഷ്പക്ഷനാണ് എന്ന് തെറ്റിദ്ധാരണ എങ്കിലും ഉണ്ടാകട്ടെ.
അല്ലെങ്കിൽ ഇപ്പോൾ പിൻ സീറ്റ് ഡ്രൈവ് നടത്തുന്ന ശശിയെ ഐപിഎസ് ഹോണററി കൊടുത്ത് DGP ആക്കിയേക്ക്…
ഞാൻ ഇത് വരെ എന്തേലും സൈബർ ആക്രമണം നടത്തുകയോ എനിക്ക് എതിരെ അങ്ങനെ ഒരു പരാതിയോ ഉണ്ടോ? എന്നിട്ടും എന്റെ ചിത്രം എന്തിനാണ് കൊടുത്തേക്കുന്നത്? അപ്പോൾ ഈ മാധ്യമങ്ങൾ എനിക്ക് എതിരെ നടത്തുന്ന സൈബർ ആക്രമത്തിനു ആര് കേസ് എടുക്കും?
പിന്നെ എന്റെ കയ്യിൽ ഉള്ള തെളിവുകൾ പുറത്ത് വിടാം എന്ന് പറയുമ്പോൾ തന്നെ എന്തിനാ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്…..
അറ്റവും മുറിയുമല്ല, കോടതിയിൽ സമർപ്പിച്ചതും സമർപ്പിക്കാൻ പോകുന്നതുമായ എല്ലാ തെളിവും പുറത്ത് വിടാൻ ഞാൻ തയ്യാർ…
എന്താണ് സത്യം എന്ന് എല്ലാവരും അറിയട്ടെ…
സത്യത്തെ ആരാണ് ഭയക്കുന്നത്?
എനിക്ക് ഭയമില്ല….
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

