പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസിലാവുന്നില്ല- രാജീവ് ചന്ദ്രശേഖർ
text_fieldsന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസിലാവുന്നില്ലെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർലമെന്റ് സമ്മേളിക്കുമ്പോൾ വരാതിരിക്കുകയും പ്രധാന നിയമ നിർമാണങ്ങൾ നടക്കുമ്പോൾ അപ്രത്യക്ഷരാവുകയും ചെയ്യുന്നവരാണ് രാഹുലും പ്രിയങ്കയും. ഇന്ത്യ പാക് സംഘർഷവുമായി ബന്ധപ്പെട്ട് പാർലമെന്റ് സമ്മേളനം വേണമോ എന്നാ കാര്യം കേന്ദ്രസർക്കാരാണ് തീരുമാനിക്കുകയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സ്വതന്ത്ര ഇന്ത്യ ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് നൽകിക്കൊണ്ടിരിക്കുന്നത്. കൃത്യതയാർന്ന തിരിച്ചടിയും പാക്കിസ്ഥാന്റെ പ്രത്യാക്രമണങ്ങളെ തകർത്തതും കഴിഞ്ഞ പത്ത് വർഷത്തിനിടെ നമ്മുടെ പ്രതിരോധ മേഖല കൈവരിച്ച കരുത്താണ് കാട്ടുന്നത്.
പ്രധാനമന്ത്രിയും ഇന്ത്യയുടെ സായുധസേനകളും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ് ഏതുതരത്തിലുള്ള ഭീകരവാദ നീക്കവും യുദ്ധമായിത്തന്നെ കണക്കാക്കുമെന്നും അതിന് തക്കതായ തിരിച്ചടി നൽകുമെന്നും. മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടിയാണ് പാക്കിസ്ഥാനിലേക്ക് നമ്മുടെ സായുധസേനകൾ നൽകിയിരിക്കുന്നത്. അവരുടെ നിർണായകമായ 11 വ്യോമത്താവളങ്ങൾ തകർത്തു. കൃത്യതയാർന്ന ഈ തിരിച്ചടിയും പാക്കിസ്ഥാന്റെ പ്രത്യാക്രമണങ്ങളെ തകർത്തതും കഴിഞ്ഞ പത്ത് വർഷത്തിനിടെ നമ്മുടെ പ്രതിരോധ മേഖല കൈവരിച്ച കരുത്താണ് കാട്ടുന്നത്. നമ്മുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കരുത്ത് എന്താണെന്ന് ലോകം അറിഞ്ഞു.
ഇന്ത്യയുടെ വ്യോമാതിർത്തിയിൽ പാക്കിസ്ഥാന്റെ ഒരു മിസൈൽ പോലും പ്രവേശിക്കാതെ നമ്മുടെ വ്യോമ പ്രതിരോധ സാങ്കേതികവിദ്യ തടഞ്ഞു. ഇത് നമ്മുടെ വ്യോമ പ്രതിരോധം എത്രത്തോളം വികസിച്ചുവെന്ന് വ്യക്തമാക്കുന്നു. സുരക്ഷിതമല്ലാത്ത ഭാരതം വികസിത ഭാരതം ആവില്ല. പാക്കിസ്താന്റെ ഭീകരവാദവും ഭീഷണിയും അവസാനിപ്പിക്കാൻ നമ്മുടെ സായുധസേനകൾക്ക് ആയുധങ്ങളും സാങ്കേതികവിദ്യകളും അടിസ്ഥാനസൗകര്യങ്ങളും അനുമതിയും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിട്ടുണ്ട്.
ഇന്ത്യ ഒരിക്കലും ഒരു സംഘർഷത്തിന് ആഗ്രഹിക്കുകയോ അതിന് തുടക്കം ഇടുകയോ ചെയ്തിട്ടില്ല. ഇങ്ങോട്ട് വന്നാൽ അർഹിക്കുന്ന മറുപടി നൽകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

