Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'എനക്ക് കരണ്ട് ബേണ്ട;...

'എനക്ക് കരണ്ട് ബേണ്ട; ചിമ്മിണിക്കൂട് മതി'- അധികാരികൾക്ക്​ മുമ്പിൽ ബാലകൃഷ്ണൻ ചെയ്​ത ശപഥം

text_fields
bookmark_border
എനക്ക് കരണ്ട് ബേണ്ട; ചിമ്മിണിക്കൂട് മതി-   അധികാരികൾക്ക്​ മുമ്പിൽ ബാലകൃഷ്ണൻ ചെയ്​ത ശപഥം
cancel
camera_alt

ചായ്യോം നരിമാളത്തെ ബാലകൃഷ്ണൻ വീടിനു മുന്നിൽ

നീലേശ്വരം: കരിന്തളം നരിമാളത്തെ ബാലകൃഷ്ണൻ ജീവിതത്തിൽ ഒരു ശപഥം ചെയ്തു. ത​െൻറ വീട്ടിൽ മരണം വരെ വൈദ്യുതി വെളിച്ചം വേണ്ടെന്ന്. ഈ ശപഥത്തിൽ ചിമ്മിണിക്കൂടി​െൻറ അരണ്ട വെളിച്ചത്തിൽ ജീവിക്കുകയാണ് ബാലകൃഷ്ണൻ.

അഞ്ച് മിനിറ്റ്​ വീട്ടിലെ കരൻറ്​ പോയാൽ അസ്വസ്ഥരാവുന്നവരാണ് നമ്മളെല്ലാവരും. അതുകൊണ്ടുതന്നെ വൈദ്യുതിയില്ലാത്ത ജീവിതത്തെപ്പറ്റി ഒരിക്കലും ചിന്തിക്കാൻപോലും കഴിയില്ല.

എന്നാൽ, വർഷങ്ങളായി വൈദ്യുതി വേണ്ടെന്നുവെച്ച് ജീവിക്കുന്ന ഒരാൾ നമ്മുടെ നാട്ടിലുണ്ട്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചായ്യോം നരിമാളത്തെ 66കാരനായ ബാലകൃഷ്ണൻ. ആ തീരുമാനത്തിനുപിന്നിൽ ചെറിയൊരു സംഭവമുണ്ട്.

വർഷങ്ങൾക്കുമുമ്പ് നരിമാളത്ത് വൈദ്യുതിയെത്തിയ കാലത്ത് ബാലേട്ടനും ആഗ്രഹിച്ചിരുന്നു ത​െൻറ വീട്ടിലും വൈദ്യുതിയെത്താൻ. കണക്​ഷനെടുക്കാൻ ശ്രമവും തുടങ്ങി. എന്നാൽ, ചില സാങ്കേതിക തടസ്സങ്ങൾ മൂലം വൈദ്യുതി കണക്​ഷൻ ലഭിക്കാതെ വന്നതോടെയാണ്​ ഇൗ ശപഥം ചെയ്​തത്​.

കലക്ടർ ഉൾപ്പെടെയുള്ള ഉന്നത വൈദ്യുതി ഉദ്യോഗസ്ഥർ ഇടപെട്ടിട്ടും 'എനക്ക് നിങ്ങളെ കരണ്ടൊന്നും വേണ്ട... എ​െൻറ ചിമ്മിണിക്കൂടോളം ഒക്കൂല അതൊന്നും' എന്ന വാക്കാണ് മറുപടി പറഞ്ഞത്. നാട്ടുകാരും കുടുംബക്കാരും ഇടപെട്ടിട്ടും ബാലകൃഷ്ണൻ പിന്നോട്ടില്ല. 66ാം വയസ്സിലും ആരോഗ ദൃഢഗാത്രനായ ബാലകൃഷ്ണൻ ഷർട്ട് ധരിക്കാറില്ല.

മുട്ടോളം വരുന്ന തോർത്തുമുണ്ടും പാളത്തൊപ്പിയും ധരിച്ച് രാവിലെ മുതൽ മണ്ണിലിറങ്ങിയുള്ള അധ്വാനമാണ് ഇദ്ദേഹത്തി​െൻറ ജീവിതം. 'കരണ്ട് ബരും പോകും, എന്നാൽ ചിമ്മിണിക്കൂട് കെടണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം' -ബാലകൃഷ്ണ​െൻറ ഉറച്ച വാക്കുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:balakrishnanneeleswaramelectricity
News Summary - I don’t need electricity Chimney is enough balakrishnan says
Next Story