തിരുവന്തപുരം: പ്രകൃതിദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് പ്രതിപക്ഷനേതാവിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ.വിജയരാഘവന്‍. രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രിമാര്‍ നേരിട്ട് നേതൃത്വം നല്‍കി. അവിടെങ്ങും പ്രതിപക്ഷനേതാവിനെ കണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് വി.ഡി. സതീശന്‍ പറഞ്ഞത് വസ്തുതാവിരുദ്ധമാണ്. എന്തു പ്രശ്നമുണ്ടായാലും മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതാണ് പ്രതിപക്ഷനേതാവിന്റെ ശൈലിയെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു.
ദുരന്തമേഖലകളിൽ കൃത്യ സമയത്ത് അറിയിപ്പ് നൽകിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. നദികളിൽ വെള്ളം പൊങ്ങിയാൽ എവിടെയൊക്കെ വെള്ളം കയറുമെന്ന് സർക്കാർ പഠിച്ചില്ലെന്നും സംവിധാനം മെച്ചപ്പെടുത്താൻ ഭരണകൂടത്തിന് സാധിച്ചില്ലെന്നുമായിരുന്നു വി.ഡി. സതീശന്റെ വിമർശനം.