‘മനസ്സിലുള്ള മുഖ്യമന്ത്രി ഞാൻ തന്നെ..എന്തുകൊണ്ട് ആയിക്കൂടാ..’ -മാധ്യമങ്ങളോട് പ്രതികരിച്ച് കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: കേരളത്തിൽ അടുത്ത മുഖ്യമന്ത്രിയാകാൻ താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് സുധാകരൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
"കെ.എസിന്റെ മനസ്സിലെ മുഖ്യമന്ത്രി ആരാണ്?" എന്ന ചോദ്യത്തിന് "അത് ഞാൻ തന്നെയാണ്" എന്നായിരുന്നു സുധാകരന്റെ മറുപടി. തനിക്ക് ആ പദവിക്ക് എന്ത് അയോഗ്യതയാണുള്ളതെന്നും എന്തുകോണ്ട് താൻ ആയിക്കൂടായെന്നും അദ്ദേഹം തിരിച്ചുചോദിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഹൈക്കമാൻഡ് അഭിപ്രായം ചോദിച്ചാൽ തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് സുധാകരൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ആ നിലപാടിൽ മാറ്റമുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് കെ.സുധാകരൻ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

