ഒരു പാർട്ടിയുടെയും അനുഭാവി അല്ലെന്ന് അടൂർ
text_fieldsതിരുവനന്തപുരം: താൻ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കാരനോ അനുഭാവിയോ സഹയാത് രികനോ അെല്ലന്ന് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. അഭിപ്രായമില്ലാത്ത ത് കൊണ്ടല്ല അത്. സ്വതന്ത്രമായി ചിന്തിക്കണമെന്നും അഭിപ്രായം പറയണമെന്നുമാണ് തെൻറ നിലപാട്. ആ സ്വാതന്ത്ര്യം സൂക്ഷിക്കണമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. എം.വി. രാഘവൻ സ്മാരക ട്രസ്റ്റിെൻറ ഇക്കൊല്ലത്തെ പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
തന്നെ വലിയ ചീത്തകൾ പറഞ്ഞുകൊണ്ട് അനവധി കത്തുകൾ വരുന്നുണ്ട്്. ഇൗ കാർഡുകളെല്ലാം സൂക്ഷിച്ചിട്ടുണ്ട്. മനസ്സിെൻറ ഏതെങ്കിലും ഒരു കോണിൽ അഹങ്കാരം തോന്നിയാൽ ഇൗ കാർഡ് എടുത്ത് വായിക്കും. ഇത്രയേ ഉള്ളൂ താൻ എന്ന് സ്വയം ബോധ്യപ്പെടുത്തും. സ്കൂളിൽ പഠിക്കുേമ്പാൾ സിനിമ എടുക്കുകയല്ല വേണ്ടത്. കുട്ടികളെ ആ പ്രായത്തിൽ വായിക്കാനാണ് പഠിപ്പിക്കേണ്ടത്.
