വനിതകൾ പറയുന്നു; ‘ഞാന്‍ വെറുമൊരു നമ്പറല്ല’
text_fieldsമലപ്പുറം: ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടവരുടെ പേരും ചിത്രവും ഉപയോഗിക്കുന്നതിന് നിമയപ്രശ്നങ്ങൾ തീർക്കുന്ന ഘട്ടത്തിൽ തങ്ങൾ കൊല്ലപ്പെട്ടാൽ പേരും ചിത്രവും പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി വനിതകൾ. സമൂഹമാധ്യമങ്ങളിൽ ഇതൊരു കാമ്പയിനായി മുന്നോട്ടുകൊണ്ടുപോകുകയാണ് ഇവർ. ‘ഞാന്‍ വെറുമൊരു നമ്പര്‍ മാത്രമല്ല’ എന്ന ഹാഷ് ടാഗോടെയാണ് കാമ്പയിന്.
ബലാത്സംഗത്തിന് ഇരയായവര്‍ കൊല്ലപ്പെട്ടാല്‍ പോലും പേരും ചിത്രവും പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവിെൻറ പശ്ചാത്തലത്തിലാണ് കേരളത്തില്‍നിന്ന് ഇത്തരത്തിലൊരു കാമ്പയിന്. കശ്മീരിൽ കൂട്ടബലാത്സംഗത്തിൽ കൊല്ലപ്പെട്ട എട്ട് വയസ്സുകാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈകോടതി 10 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. പെൺകുട്ടിയുടെ ചിത്രവും പേരും വ്യക്തമാക്കി പ്രതിഷേധം നടത്തിയ സംഘടനകൾക്കുമേലും പോക്സോ അടക്കമുള്ള കേസുകളെടുത്തിട്ടുണ്ട്.
‘ഞാന്‍ വെറുമൊരു നമ്പര്‍ മാത്രമല്ല’ എന്നെഴുതിയ പോസ്റ്റർ പിടിച്ച് ഫോേട്ടായെടുത്താണ് വനിതകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിന് വലിയ പിന്തുണയും ലഭിക്കുന്നു. ‘എെൻറ പേരുവിവരങ്ങള്‍ പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മറ്റൊരാളെ ഞാന്‍ അനുവദിക്കില്ല. നിങ്ങളുടെ അഭിമാനത്തിെൻറ നിര്‍വചനങ്ങള്‍ തുലയട്ടെ. ഇതെെൻറ സഹോദരിമാര്‍ക്ക് വേണ്ടിയുള്ള ഉറച്ച ആഹ്വാനമാണ്.
തെരുവുകളില്‍ എെൻറ പേര് ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞു കൊള്ളുക, എെൻറ ചിത്രം ധൈര്യമായി ഏന്തിക്കൊള്ളുക, പ്രക്ഷോഭങ്ങളുയര്‍ത്തുക. നമുക്ക് ഏവര്‍ക്കും നീതി ലഭിക്കുംവരെ... അതിനൊരു നിമിത്തമാകാന്‍ എെൻറ മുഖമുണ്ടാകും, എെൻറ ആത്മാവുണ്ടാകും’ എന്നിവ അടങ്ങുന്ന കുറിപ്പും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
