Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഭൂമിയിലെ...

‘ഭൂമിയിലെ മാലാഖയോടൊപ്പം കുറച്ചുകാലം ഒന്നിച്ച്‌ ജീവിക്കാൻ പറ്റിയ ഞാൻ ഭാഗ്യവാൻ’

text_fields
bookmark_border
sister-lini-and-family-21-05-2020.jpg
cancel

കോഴിക്കോട്​: നിപ വൈറസിനെതിരായ പോരാട്ടത്തിൽ ജീവൻ നഷ്​ടപ്പെട്ട സിസ്​റ്റർ ലിനിയു​െട ഓർമക്ക്​ ഇന്ന്​ രണ്ട്​ വയസ്സ്​. ഭൂമിയിലെ മാലാഖയോടൊപ്പം കുറച്ചുകാലം ഒന്നിച്ച്‌ ജീവിക്കാൻ പറ്റിയ താൻ ഭാഗ്യവാനാണെന്ന്​ ലിനിയുടെ ഭർത്താവ്​ സജീഷ് ഫേസ്​ബുക്കിൽ കുറിച്ചു. 

ലിനി പകർന്ന് നൽകിയ കരുതലും കാണിച്ച ആത്മസമർപ്പണവും മാതൃകയുമാണ്​ ഈ കോവിഡി​​െൻറ മുമ്പിലും തങ്ങൾക്ക്‌ ധൈര്യം നൽകുന്നത്​. ലിനി അവസാനമായി കുറിച്ചിട്ട വാക്കുകൾ തങ്ങൾക്കുള്ള ജീവിതമാണെന്നും ലിനി ഒരിക്കലും മരിക്കുകയില്ലെന്നും സജീഷ്​ കുറിച്ചു.  

സജീഷി​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണരൂപം​:

ലിനി.... നി​​െൻറ വേർപാടിന് ഇന്ന് രണ്ട്‌ വയസ്. ലോകം ഇന്ന് മറ്റൊരു വൈറസിനോട്‌ പൊരുതികൊണ്ടിരിക്കുകയാണ്‌. നീ പകർന്ന് നൽകിയ കരുതൽ, നീ കാണിച്ച ആത്മസമർപ്പണം, നീ കാണിച്ച മാതൃക ഇന്നീ കോവിഡി​​െൻറ മുൻപിലും ഞങ്ങൾക്ക്‌ ധൈര്യം നൽകുന്നു.

നീ അവസാനം കുറിച്ചിട്ട വാക്കുകൾ ഞങ്ങൾക്കുളള ജീവിതമാണ്‌. റിതുലും സിദ്ധാർത്ഥും എല്ലാം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ‌രണ്ട്‌ പേരും നി​​െൻറ ആഗ്രഹം പോലെ ഗൾഫിൽ പോയി സന്തോഷത്തോടെ തിരിച്ച്‌ വന്നു. ഒരു കാര്യത്തിൽ ഞാൻ ഭാഗ്യവാൻ ആണ്‌, ഭൂമിയിലെ മാലാഖയോടൊപ്പം കുറച്ചുകാലം ഒന്നിച്ച്‌ ജീവിക്കാൻ പറ്റിയതിന്‌.

മരിക്കുകയില്ല നീ ലിനി....


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNipah Virusnurse liniLinisister lini
News Summary - i am lucky to live with angel in this earth; sister lini's husbant -kerala news
Next Story