എൽ.ഡി.എഫിൽ പൂർണ ഹാപ്പിയാണ്, യു.ഡി.എഫിലേക്ക് പോകുന്നതിനെ കുറിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല -ജോസ് കെ. മാണി
text_fieldsകോട്ടയം: യു.ഡി.എഫിലേക്ക് പോകുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തിയിട്ടില്ലെന്നും എൽ.ഡി.എഫിൽ തങ്ങൾ പൂർണ ഹാപ്പിയാണെന്നും കേരളകോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു.
മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് താനൊരു ചർച്ചയും നടത്തിയിട്ടില്ല. എയറിൽ നടക്കുന്ന ചർച്ചയാണ്. കേരളകോൺഗ്രസിന് കൃത്യമായ നിലാപടുണ്ടെന്നും ജോസ്.കെ മാണി പറഞ്ഞു.
നിലമ്പൂരിലെ യു.ഡി.എഫ് വിജയം ജനങ്ങളുടെ വിജയമല്ല എന്നതിന് തെളിവാണ് മറ്റു ഘടകക്ഷികളുടെ പിറകേ യു.ഡി.എഫ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പാർട്ടി സെക്രട്ടറിയേറ്റ് ചേരുന്നത്. പാർട്ടിക്ക് അർഹതപ്പെട്ട സീറ്റുകൾ ആവശ്യപ്പെടുമെന്നും ജോസ്.കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എൽ.ഡി.എഫിലെ പാര്‍ട്ടികളെ മുന്നണിയില്‍ എത്തിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആവർത്തിച്ചു. ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പുനഃസംഘടന ചര്‍ച്ചയുണ്ടാകും. പി.വി അന്‍വര്‍ വിഷയത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

