കേരളത്തിൽ ഹൈഡ്രജൻ ഫില്ലിങ് സ്റ്റേഷനുകൾ തുടങ്ങുമെന്ന് പെട്രോളിയം സഹമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിൽ ഹൈഡ്രജൻ ഫില്ലിങ് സ്റ്റേഷനുകൾ തുടങ്ങുമെന്ന് പെട്രോളിയം സഹമന്ത്രി രാമേശ്വർ ടെല്ലി. ഇലക്ട്രിക് വാഹന മേഖലയിലെ പുത്തന്‍ സാങ്കേതികവിദ്യയും വൈദ്യുതി വാഹനങ്ങളും പരിചയപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ശിൽപശാല ‘ഇവോൾവ് - 2023’ ന്‍റെ രണ്ടാം ദിവസത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സൗഹൃദ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിൽ കേരളം മുൻപന്തിയിലാണ്. ഇക്കാര്യത്തിൽ കേരള സർക്കാറിനെ പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഫോസില്‍ ഇന്ധനങ്ങളുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം മറികടക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുകയാണ് ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ പുരോഗമിക്കുന്ന ശില്‍പശാലയുടെ ലക്ഷ്യം. ഇ-മൊബിലിറ്റി, പൊതുഗതാഗതമേഖലകളിലെ വിദഗ്ധരാണ് വിവിധ സെഷനുകളില്‍ പങ്കെടുക്കുന്നത്.
മന്ത്രി ആന്റണി രാജു, അഡീഷനൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ, ഗതാഗത കമീഷണർ എസ്. ശ്രീജിത്ത്, അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ രണ്ടാംദിവസത്തിൽ പങ്കെടുത്തു. ശിൽപശാലയുടെ ഭാഗമായി തൈക്കാട് െപാലീസ് ഗ്രൗണ്ടിൽ ഇ-വാഹനങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. ശില്‍പശാല 21ന് സമാപിക്കും. സമാപന സമ്മേളനം കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ. സിങ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

