Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈദരലി തങ്ങൾ ആശുപത്രി...

ഹൈദരലി തങ്ങൾ ആശുപത്രി വിട്ടില്ല; ലീഗ്​ പ്രവർത്തക സമിതി മാറ്റി

text_fields
bookmark_border
panakkad hyderali shihab thangal
cancel

കോഴിക്കോട്​: ശാരീരിക പ്രശ്​നങ്ങൾ മൂലം പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയിലായതിനാൽ മുസ്​ലിം ലീഗ്​ പ്രവർത്തക സമിതി യോഗം മാറ്റിവെച്ചു. ഹൈദരലി തങ്ങളുടെ സാന്നിധ്യത്തിൽ മാത്രം യോഗം ചേർന്നാൽ മതിയെന്ന തീരുമാനത്തി​ന്‍റെ അടിസ്​ഥാനത്തിലാണ്​ മാറ്റിയത്​. പുതിയ തീയതി അദ്ദേഹം ആശുപത്രി വിട്ട ശേഷം തീരുമാനിക്കുമെന്നാണ്​ പ്രവർത്തക സമിതി അംഗങ്ങളെ അറിയിച്ചത്​. വാർധക്യസഹജമായ അസുഖം കാരണം ഏതാനും ദിവസം മുമ്പാണ്​ ഹൈദരലി തങ്ങൾ ആശുപത്രിയിലായത്​.

നിയമസഭ തെരഞ്ഞെടുപ്പ്​ അവലോകനം​ ചെയ്യാൻ മറ്റെല്ലാ പാർട്ടികളും യോഗം ചേർന്നിട്ടും മുസ്​ലിം ലീഗ്​ യോഗം വിളിക്കാത്തതിനെതിരെ വിവിധ കോണുകളിൽനിന്ന്​ നേതൃത്വത്തിനെതിരെ ശക്​തമായ പ്രതിഷേധം ഉയർന്നിരുന്നു. കോവിഡ്​ കാരണം പറഞ്ഞ്​ നീട്ടിക്കൊണ്ടുപോയ യോഗം ജൂലൈ ഏഴ്​, എട്ട്​ തീയതികളിൽ ചേരാൻ നിശ്​ചയിക്കുകയും അംഗങ്ങളെ രേഖമൂലം അറിയിക്കുകയും ചെയ്​തു. യോഗത്തിൽ കടുത്ത വിമർശനം ഒഴിവാക്കുന്നതിന്​ പാർട്ടി നേതൃത്വം പോഷക സംഘടന ഭാരവാഹികളും ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചനകൾ നടത്തിയെങ്കിലും നേതൃത്വത്തിനെതിരായ പ്രതിഷേധം അലയടിക്കുമെന്ന സൂചനകളാണുണ്ടായത്​. സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ യോഗം ചേരുന്നതിനെതിരെ ഒരുവിഭാഗം ചരടുവലിച്ചിരുന്നു. ഇതാണ്​ യോഗം മാറ്റാനിടയാക്കിയതെന്നാണ്​​ സൂചന​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlhyderali thangal
Next Story