മലപ്പുറം: മുസ് ലിം ലീഗിന്‍റെ കോട്ട നിലനിർത്തിയെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫും കോൺഗ്രസും ഗൗരവമായി പരിശോധിക്കണമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ലീഗിന്‍റെ സ്വാധീനമേഖല ഭദ്രമാണ്. തെരഞ്ഞെടുപ്പ് ഫലം പാർട്ടി യോഗം വിശദമായി പരിശോധിക്കും. നിലമ്പൂർ നഗരസഭയിൽ കുറഞ്ഞ സീറ്റ് മാത്രമാണ് ലീഗിനുള്ളത്. അവിടെ നേരിട്ട തിരിച്ചടി പഠിക്കും. അനാവശ്യ വിവാദങ്ങൾ ചെറിയ കോട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.