Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടുകൾ ആരാധനാലയങ്ങളായി...

വീടുകൾ ആരാധനാലയങ്ങളായി മാറട്ടെ- ഹൈദരലി തങ്ങൾ

text_fields
bookmark_border
വീടുകൾ ആരാധനാലയങ്ങളായി മാറട്ടെ- ഹൈദരലി തങ്ങൾ
cancel

മലപ്പുറം: കൊറോണക്കെതിരെ നാം സഹിക്കുന്ന ത്യാഗങ്ങൾ പോലെ ഹൃദയങ്ങളിൽനിന്ന് പാപങ്ങളുടെ വൈറസുകളെ അകറ്റാനും റമ ദാൻ മാസം ഉപയോഗപ്പെടുത്തണമെന്ന്​ ഹൈദരലി ശിഹാബ്​ തങ്ങൾ. വിശുദ്ധ റമദാനിലെ പുണ്യമേറിയ രാവുകളും പകലുകളും ആരാധന കൊണ്ട് ധന്യമാക്കണം.

കൂട്ടംകൂടിയുള്ള ആചാരശീലങ്ങളിലെ മാറ്റം നമ്മുടെ ആരാധനാ കർമ്മങ്ങളെ ബാധിക്കുന്നില്ല. വീടുകൾ ആരാധനാലയങ്ങളായി മാറണം. അല്ലാഹു നമ്മുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്. അതിനാൽ, ഹൃദയവിശുദ്ധിയുടെ റമദാൻ ഓരോരുത്തരും ഉറപ്പാക്കണമെന്നും ഹൈദരലി തങ്ങൾ ഫേസ്​ബുക്കിൽ കുറിച്ചു. പേരമക്കളോടൊപ്പം നമസ്​കരിക്കുന്ന ചിത്രവും ഹൈദരലി തങ്ങൾ പങ്കുവെച്ചിട്ടുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlramadanshihab thangal
News Summary - hyderali shihab thangal ramadan message
Next Story