കോവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി
text_fieldsഹൈദരാബാദ്: കോവിഡ് മഹാമാരി മൂലം ജോലിയിൽ പിരിച്ചുവിടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഷമീർപേട്ടിലെ തടാകത്തിൽ നിന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഷമീർപേട്ടിലെ ലാൽഗഡി മലക്പേട്ടിൽ സ്വദേശിയായ കെ നരസിംഹ (23) ആണ് ആത്മഹത്യ ചെയ്തതെന്ന് തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്തു
ബിരുദം പൂർത്തിയാക്കിയ ശേഷം ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു നരസിംഹ. കോവിഡ് കാലത്ത് ജീവനക്കാരെ പിരിച്ചുവിടുന്നതിന്‍റെ ഭാഗമായി നരസിംഹക്ക് ജോലി നഷ്ടപ്പെടുകയും ഇത് അയാളെ വിഷാദത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
നിരവധി ജോലികൾ അന്വേഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇതിന്‍റെ വിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ എഴുതിവെച്ച ആത്മഹത്യ കുറിപ്പിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി യുവാവ് എഴുതിയിട്ടുണ്ട്. സംഭവത്തിൽ ഷമീർപേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

