Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈദരാബാദ് പൊലീസ്...

ഹൈദരാബാദ് പൊലീസ് പിടികൂടിയ പ്രതികൾ കോടികൾ തട്ടി

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ ​പ്രതികൾ

കാ​ഞ്ഞ​ങ്ങാ​ട്: പാ​ർ​ട്ട് ടൈം ​ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ആ​ന്ധ്ര സ്വ​ദേ​ശി​യി​ൽ​നി​ന്ന് ഒ​മ്പ​ത​ര ല​ക്ഷം രൂ​പ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്ന് കോ​ടി​ക​ൾ ത​ട്ടി. ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് തി​ര​യു​ന്ന പ്ര​തി​ക​ളാ​ണ് ഹൈ​ദ​രാ​ബാ​ദ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ബ​ല്ലാ ക​ട​പ്പു​റ​ത്തെ ര​ണ്ട് യു​വാ​ക്ക​ളി​ൽ നി​ന്നു​മാ​ത്രം ര​ണ്ടു​കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് പ്ര​തി​ക​ൾ ത​ട്ടി​യ​ത്. അ​റ​സ്റ്റി​ലാ​യ ക​ല്ലൂ​രാ​വി​യി​ലെ അ​ഹ​മ്മ​ദ് ക​ബീ​ർ, നൗ​ഷാ​ദ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ര​ണ്ട് യു​വാ​ക്ക​ളി​ൽ​നി​ന്ന് ര​ണ്ടു കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ​ത്. ബ​ല്ലാ ക​ട​പ്പു​റം മ​ൻ​സൂ​ർ മ​ൻ​സി​ലി​ലെ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ (34), ദാ​റു​ൽ സു​റൂ​ർ ഹൗ​സി​ലെ മു​ഹ​മ്മ​ദ് നു​ഹ്മാ​ൻ (24) എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് പ​ണം ത​ട്ടി​യ​ത്.

മു​ഹ​മ്മ​ദ് മ​ൻ​സൂ​റി​ൽ​നി​ന്ന് ഒ​രു​കോ​ടി 70 ല​ക്ഷം രൂ​പ​യും നു​ഹ്മാ​നി​ൽ​നി​ന്ന് 30 ല​ക്ഷം രൂ​പ​യു​മാ​ണ് ത​ട്ടി​യ​ത്. പ്ര​തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​റ​വ​ങ്ക​ര ക​ൺ​സ്ട്ര​ക്ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ഷെ​യ​റെ​ടു​ത്താ​ൽ വ​ൻ തു​ക ലാ​ഭ​വി​ഹി​തം ത​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​രു​വ​രി​ൽ​നി​ന്നും പ​ണം ത​ട്ടി​യ​ത്.

ത​വ​ണ​ക​ളാ​യാ​ണ് പ​ണം ന​ൽ​കി​യ​ത്. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞും ലാ​ഭ​വി​ഹി​തം ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ര​ണ്ടു​പേ​രും ഹോ​സ്ദു​ർ​ഗ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് കേ​സെ​ടു​ത്തു. മു​ഹ​മ്മ​ദ് മ​ൻ​സൂ​റി​ന്റെ പ​രാ​തി​യി​ൽ ക​ബീ​ർ, നൗ​ഫ​ൽ, നൗ​ഷാ​ദ് അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യും മു​ഹ​മ്മ​ദ് നു​ഹ്മാ​ന്റെ പ​രാ​തി​യി​ൽ നൗ​ഫ​ൽ, നൗ​ഷാ​ദ്, അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ആ​ന്ധ്ര സ്വ​ദേ​ശി ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ബീ​ർ, നൗ​ഷാ​ദ് എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ.​സി.​പി.​ആ​ർ.​ജി ഫൈ​വ് സ്റ്റാ​ർ റേ​റ്റി​ങ് ന​ൽ​കു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​ക​ളു​ടെ പേ​ജു​ക​ളി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​മു​ള്ള പാ​ർ​ട്ട് ടൈം ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് പ​ണം ത​ട്ടി​യ​ത്.

പ​രാ​തി​ക്കാ​ര​ന് ലി​ങ്ക് അ​യ​ച്ചു​കൊ​ടു​ത്ത് അ​ത് തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ് ഹൈ​ദ​രാ​ബാ​ദ് ക്രൈം ​പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ത​ട്ടി​പ്പു​ക​ഥ​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

കാ​ഞ്ഞ​ങ്ങാ​ട്ട് കേ​സെ​ടു​ത്ത​തോ​ടെ മു​ങ്ങി​യ പ്ര​തി​ക​ൾ​ക്കെ​തി​രെ വാ​റ​ൻ്റു​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഹൈ​ദ​രാ​ബാ​ദ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​തോ​ടെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സും അ​ന്വേ​ഷ​ണം വി​പു​ലീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsExtorting MoneyKasargod News
News Summary - Hyderabad police nabbed the accused who stole crores
Next Story