Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈദരലി തങ്ങൾക്ക് 70 തികഞ്ഞു
text_fieldsbookmark_border
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വ്യാഴാഴ്ച 70 വയസ്സ് തികഞ്ഞു. പിറന്നാൾ ദിനത്തിന് പ്രത്യേക പരിഗണനയൊന്നും നൽകാത്തതിനാൽ ഹൈദരലി തങ്ങൾ വ്യാഴാഴ്ചയും പതിവ് തിരക്കുകളിലായിരുന്നു.
1947 ജൂൺ 15ന് പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും ആയിശ ബീവിയുടെയും മൂന്നാമത്തെ മകനായാണ് ഹൈദരലി തങ്ങളുടെ ജനനം. പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ ജ്യേഷ്ഠന്മാരാണ്. 2009 ആഗസ്റ്റ് ഒന്നിന് മുഹമ്മദലി ശിഹാബ് തങ്ങൾ വിടവാങ്ങിയതോടെയാണ്, മുസ്ലിംലീഗ് ജില്ല പ്രസിഡൻറായിരുന്ന ഹൈദരലി തങ്ങൾ സംസ്ഥാന അധ്യക്ഷനാവുന്നത്.
Next Story
