Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈദരലി തങ്ങളെ...

ഹൈദരലി തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്​റ്റ്​

text_fields
bookmark_border
ഹൈദരലി തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്​റ്റ്​
cancel

അരീക്കോട്: മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളെ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാളെ അരീക്കോട് പൊലീസ് അറസ്​റ്റ്​ ചെയ്തു. അരീക്കോട് താഴത്തങ്ങാടി സ്വദേശി നാലകത്ത് ഷൗക്കത്താണ് പിടിയിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടു. ഫോൺ പൊലീസ് കസ്​റ്റഡിയിലാണ്.

ഹൈദരലി ശിഹാബ് തങ്ങളുടെയും സിനിമ താരത്തി​​​െൻറയും ചിത്രം മോർഫ് ചെയ്ത് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ച് രാഷ്​ട്രീയ-സാമുദായിക ചേരിതിരിവിന് ശ്രമിച്ചയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി കെ.ടി. അഷ്റഫും ഏറനാട് മണ്ഡലം വൈസ് പ്രസിഡൻറും അരീക്കോട് ഗ്രാമപഞ്ചായത്തംഗവുമായ ഉമർ വെള്ളേരിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്​റ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediakerala newsHyder Ali Shihab Thangal
News Summary - Hyder Ali Shihab Tangal Social Media
Next Story