ഹൈബ്രിഡ് കഞ്ചാവ്: ശ്രീനാഥ് ഭാസിയടക്കം ആറുപേർ സാക്ഷികളാകും
text_fieldsആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയടക്കം ആറുപേരെ സാക്ഷിയാക്കും. ചേർത്തല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രണ്ട് യുവതികളടക്കം നാലു പേർകൂടി വ്യാഴാഴ്ച രഹസ്യമൊഴി നൽകി.
ഇതോടെയാണ് കേസിൽ ആറുപേരെ സാക്ഷിയാക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. കഴിഞ്ഞദിവസം നടൻ ശ്രീനാഥ് ഭാസിയും മറ്റൊരു യുവാവും രഹസ്യമൊഴി നൽകിയിരുന്നു. എറണാകുളത്തെ തസ്ലീമയുടെ ഫ്ലാറ്റിൽ കഞ്ചാവ് ഒളിപ്പിക്കാൻ സഹായിച്ച ഒരു യുവതിയുടെയും ആലപ്പുഴയിൽ കഞ്ചാവ് കടത്താൻ കാർ വാടകക്ക് എടുക്കാൻ ആധാർ നൽകിയ മറ്റൊരു യുവതിയുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. ഇരുവരും തസ്ലീമയുടെ സുഹൃത്തുക്കളാണ്.
കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരനെ സഹായിച്ച രണ്ട് യുവാക്കളാണ് മൊഴി നൽകാനെത്തിയ മറ്റുള്ളവർ. തസ്ലീമയുടെ ഭർത്താവ് സുൽത്താൻ ഹൈബ്രിഡ് കഞ്ചാവ് കൈയിലുണ്ടെന്നും വിൽപന നടത്തണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കളെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

