Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
text_fieldsbookmark_border
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കഞ്ചാവ് വാങ്ങാനെത്തിയ രണ്ട് പേർ പിടിയിലായി. അബൂദബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കഞ്ചാവ് എത്തിച്ച യാത്രക്കാരൻ രക്ഷപ്പെട്ടു.
ട്രോളിബാഗിലായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്. വിമാനത്താവളത്തിന് പുറത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട മട്ടന്നൂർ സ്വദേശികളായ പ്രിൻജിൽ, റോഷൻ ആർ. ബാബു എന്നിവരെ പൊലീസ് ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് കഞ്ചാവ് വാങ്ങാൻ എത്തിയതാണ് ഇവരെന്ന് മനസ്സിലായത്.
കഞ്ചാവ് കടത്തിയ യാത്രക്കാരൻ പൊലീസ് എത്തിയത് മനസ്സിലാക്കി ട്രോളി ബാഗ് ടാക്സിയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
Next Story

