മതതീവ്രവാദികളെ ഒറ്റപ്പെടുത്തണം -ഡോ. ഹുസൈൻ മടവൂർ
text_fieldsകോഴിക്കോട്: രാഷ്ട്രീയ-മത സംഘടനകളിൽ മതതീവ്രവാദികൾ നുഴഞ്ഞുകയറുന്നുണ്ടോയെന്ന് പരിശോധന നടത്താൻ തയാറാകണമെന്ന് കെ.എൻ.എം വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ. ഐ.എസ്.എം സംസ്ഥാന വെളിച്ചം കൺെവൻഷൻ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാരാജാസ് കോളജിലെ അഭിമന്യു വധം അത്യന്ത്യം അപലപനീയമാണ്. കാമ്പസിലെ ജനാധിപത്യശൂന്യത ചൂഷണംചെയ്ത് വളർന്നുവരുന്ന മതതീവ്രവാദികളെ തുരത്താൻ ഒന്നിച്ച് മുന്നേറണം. പള്ളി, മദ്റസ, മഹല്ലുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയിൽ മതതീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഖുർആൻ മാനവരാശിയുടെ സമാധാനമാണ് ഉദ്ഘോഷിക്കുന്നത്. ഖുർആൻ ദുർവ്യാഖ്യാനിച്ച് വിഭാഗീയതക്ക് തെളിവ് നിർമിക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
