ഉദാഹരണം ഹുസ്ന ബാനു
text_fieldsബിന്ദുവെന്ന പെൺകുട്ടിയെ ഹുസ്ന ബാനു പരിശീലിപ്പിച്ച് നൃത്തത്തിെൻറ വിസ്മയലോകത്തേക്ക് കൊണ്ടുപോയിട്ട് രണ്ടുപതിറ്റാണ്ട് കഴിഞ്ഞു. ആ പെൺകുട്ടി വളർന്നുവലുതായി ഇന്നൊരു നൃത്താധ്യാപികയായി. ഒപ്പം നർത്തകിയായ മകളുടെ അമ്മയും. ശ്രീലക്ഷ്മിയെന്ന മകളെ നൃത്തം പഠിപ്പിക്കാൻ വർഷങ്ങൾക്കിപ്പുറം യോഗം ലഭിച്ചതും ഹുസ്ന ബാനുവെന്ന നൃത്താധ്യാപികക്കുതന്നെ. ടീച്ചറുടെ ശിക്ഷണത്തിൽ തുടങ്ങിയ പരിശീലനം ശ്രീലക്ഷ്മിയെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം വരെയെത്തിച്ചു. അപൂർവമായൊരു അധ്യാപക-വിദ്യാർഥി ബന്ധത്തിെൻറ കഥയാണ് ഹുസ്ന ബാനു-ബിന്ദു-ശ്രീലക്ഷ്മി കൂട്ടുകെട്ടിനുള്ളത്.
42 വർഷം മുമ്പ് എല്ലാ സാമൂഹിക പ്രതിബന്ധങ്ങളെയും അതിജീവിച്ച് നൃത്തലോകത്ത് തേൻറതായ ഇടം കണ്ടെത്തിയ ആളാണ് തൃശൂർ പാട്ടുരായ്ക്കൽ സ്വദേശി ഹുസ്ന ബാനു. ഇവരോടൊപ്പം സഹോദരൻ ഷാനവാസും മകൾ ഷബാനയും മരുമകൻ ഷഫീഖും നൃത്തപരിശീലന രംഗത്തുണ്ട്. ടീച്ചറുെട രണ്ട് ശിഷ്യർ കുച്ചിപ്പുടിയിൽ മത്സരിക്കുമ്പോൾ ഷഫീഖിെൻറ ശിക്ഷണത്തിൽ ശ്രീലക്ഷ്മിയുൾെപ്പടെ നാലുപേർ ഭരതനാട്യത്തിൽ മാറ്റുരക്കും.
തൃശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനിയായ ശ്രീലക്ഷ്മി കഴിഞ്ഞവർഷം ഇതേയിനത്തിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയിരുന്നു. അമ്മ ബിന്ദു തൃശൂർ ദേവമാത സ്കൂളിലെ അധ്യാപികയാണ്. ഗുരുവും അമ്മ ശിഷ്യയും കലോത്സവത്തിലൊന്നും പങ്കെടുത്തിട്ടില്ലെങ്കിലും ശ്രീലക്ഷ്മിക്ക് പിന്തുണയുമായി ഒപ്പമുണ്ട്. കെ.എസ്.ഇ.ബി ജീവനക്കാരനാണ് ഇവളുടെ അച്ഛൻ രാധാകൃഷ്ണൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
