വീട്ടമ്മയെ പട്ടിണിക്കിട്ട് കൊന്ന സംഭവം: വനിത കമീഷൻ തെളിവെടുത്തു
text_fieldsവെളിയം: സ്ത്രീധനം നൽകാത്തതിെൻറ പേരിൽ ഭർത്താവും ഭർതൃമാതാവും പട്ടിണിക്കിട്ട് കൊ ന്ന പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ തുഷാരയുടെ വീട്ടിൽ വനിത കമീഷൻ അംഗം ഷാഹിദ കമാലും സംഘവും തെളിവെടുപ്പ് നടത്തി. ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു തെളിവെടുപ്പ്. പൂയപ്പള്ളി സി.ഐയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
മാസങ്ങളായി ഭക്ഷണം നൽകാത്തതും ക്രൂര പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സമീപവീടുകളിൽ തുഷാരയുടെ ഭർത്താവിനെയും ബന്ധുക്കളെയും കുറിച്ച് തിരക്കിയപ്പോൾ ഇവർക്ക് പ്രദേശവാസികളുമായി ബന്ധമില്ലെന്ന വിവരമാണ് കമീഷന് ലഭിച്ചത്. തുഷാരയുടെ കുട്ടികളെ ശിശു ക്ഷേമസമിതി ഏറ്റെടുത്തിരുന്നു.
