Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യയെ തലക്കടിച്ചു...

ഭാര്യയെ തലക്കടിച്ചു കൊന്ന് ഭർത്താവ്​ പൊലീസിൽ കീഴടങ്ങി

text_fields
bookmark_border
netuur-murder-case
cancel
camera_alt????????????? ????, ????? ?????

നെ​ട്ടൂ​ർ: ഭാ​ര്യ​യെ ത​ല​ക്ക​ടി​ച്ച് കൊ​ല​​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ്​ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. നെ​ട്ടൂ​ർ വ ി​ശു​ദ്ധ കു​രി​ശി​​െൻറ ദേ​വാ​ല​യ​ത്തി​ന് സ​മീ​പം രാ​മ​ച്ചം​കു​ഴി​യി​ൽ ബി​നി​യെ​യാ​ണ്​ (42) ഭ​ർ​ത്താ​വ് ആ​ൻ​റ ​ണി (48) ചു​റ്റി​ക കൊ​ണ്ട​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ന ​ങ്ങാ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലാ​ണ് ആ​ൻ​റ​ണി കീ​ഴ​ട​ങ്ങി​യ​ത്. പൊ​ലീ​സ്​ ഉ​ട​ൻ ​സ്​​ഥ​ല​ത്തെ​ത്തി​യ െ​ങ്കി​ലും ബി​നി മ​രി​ച്ചി​രു​ന്നു.

കു​ടും​ബ​വ​ഴ​ക്കാ​ണ് കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. ശാ​രീ​രി​ക, മാ​ന​സി​ക പീ​ഡ​ന​ത്തി​ന്​ ബി​നി ഇ​ര​യാ​കാ​റു​ണ്ടാ​യി​രു​ന്നു. പ​ന​ങ്ങാ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ നേ​​ര​േ​ത്ത പ​രാ​തി ന​ൽ​കി​യി​രു​ന്നു. വാ​ർ​ഡ്​ കൗ​ൺ​സി​ല​ർ ഇ​ട​പെ​ട്ടാ​ണ്​ പ​ല​പ്പോ​ഴും കു​ടും​ബ വ​ഴ​ക്ക്​ പ​രി​ഹ​രി​ച്ചി​രു​ന്ന​ത്. കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പ്​ ഫോ​ണി​ൽ വി​ളി​ച്ച് ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ​താ​യി ബി​നി​യു​ടെ പി​താ​വ് ജോ​ൺ പ​റ​ഞ്ഞു. ഇ​ട​ക്കി​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​റു​ള്ള​തി​നാ​ൽ ആ​ൻ​റ​ണി ഇ​ങ്ങ​നെ ചെ​യ്യു​മെ​ന്ന് വി​ചാ​രി​ച്ചി​ല്ല. എ​ട്ടു​മാ​സം മു​മ്പ് വീ​ട്ടി​ലെ​ത്തി ആ​ൻ​റ​ണി ആ​ക്ര​മി​ച്ച​താ​യും ജോ​ൺ പ​റ​ഞ്ഞു.

ആ​ൻ​റ​ണി​ക്കൊ​പ്പ​മാ​ണ്​ മാ​താ​വ്​ താ​മ​സി​ക്കു​ന്ന​ത്. ആ​ൻ​റ​ണി​യു​െ​ട​യും ബി​നി​യു​െ​ട​​യും മ​ക്ക​ളാ​യ അ​നി​ൽ (12), അ​ല​ൻ (10) എ​ന്നി​വ​ർ​ക്കൊ​പ്പം മാ​താ​വ്​ ശ​നി​യാ​ഴ്​​ച കോ​ല​ഞ്ചേ​രി​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക്​ പോ​യി​രു​ന്നു. ല​ഹ​രി വ​സ്​​തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ൻ​റ​ണി പ്ര​ത്യേ​ക സ്വ​ഭാ​വ​ക്കാ​ര​നാ​യി​രു​െ​ന്ന​ന്നാ​ണ്​ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. നേ​ര​ത്തേ ഇ​റ​ച്ചി​വെ​ട്ട്​ ജോ​ലി​ക്ക് പോ​യി​രു​ന്ന ഇ​യാ​ൾ അ​ടു​ത്തി​ടെ​യാ​യി മ​രം​െ​വ​ട്ടാ​ണ്​ ചെ​യ്​​തി​രു​ന്ന​ത്. നെ​ട്ടൂ​ർ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ബി​നി ഒ​രു​മാ​സ​മാ​യി ക​ലൂ​രി​ലെ ക​ട​യി​ലാ​ണ്​ ജോ​ലി നോ​ക്കു​ന്ന​ത്.

മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം നെ​ട്ടൂ​ർ വി​ശു​ദ്ധ കു​രി​ശി​​െൻറ ദേ​വാ​ല​യ മു​റ്റ​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​െവ​ച്ചു. പി​ന്നീ​ട് കോ​ന്തു​രു​ത്തി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച്​ 5.30ഓ​ടെ കോ​ന്തു​രു​ത്തി പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു. മ​ക്ക​ൾ ഇ​രു​വ​രും തേ​വ​ര സ​െൻറ്​ മേ​രീ​സ് യു.​പി സ്കൂ​ളി​ലെ എ​ട്ട്, അ​ഞ്ച്​ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ആ​ൻ​റ​ണി​യെ തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newseranakulambeatenmalayalam newsnettur
News Summary - husbant beaten and murdered wife in nettur,eranakulam -kerala news
Next Story