മദ്യലഹരിയിൽ ഭർത്താവിന്റെ സുഹൃത്ത് വീട്ടമ്മയുടെ കൈത്തണ്ട മുറിച്ചു
text_fieldsനെടുങ്കണ്ടം: മദ്യലഹരിയിൽ ഭർത്താവിന്റെ സുഹൃത്ത് പിച്ചാത്തിയെടുത്ത് വീട്ടമ്മയുടെ കൈത്തണ്ട മുറിച്ചു. നെടുങ്കണ്ടം പച്ചടി മാറാത്തുകുളം ജോർജിന്റെ ഭാര്യ ബീന(38)യുടെ ഇടതു കൈത്തണ്ടക്കാണ് മുറിവേറ്റത്.
സാരമായ പരിക്കേറ്റ ബീനയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജോർജിന്റെ സുഹൃത്തും അയൽവാസിയുമായ പാറയിൽ ശരത്തിനെതിരെ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. ബീനയെ ആക്രമിക്കുന്നതിനിടെ മൽപ്പിടുത്തത്തിൽ ഭർത്താവ് ജോർജി (43)നും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി എട്ടുമണിക്കായിരുന്നു സംഭവം. ജോർജും അയൽവാസി ശരത്തും ഒന്നിച്ച് സ്ഥിരമായി മദ്യപിക്കുന്നവരാണ്. ജോർജ് മദ്യപിച്ചു വീട്ടിലെത്തിയതിൽ ക്ഷുഭിതയായ ബീന ശരത്തിനെ ഫോണിൽ വിളിച്ച് ശകാരിച്ചു. തുടർന്ന് ബീനയും ഭർത്താവും ശരത്തിന്റെ വീട്ടുപടിക്കലെത്തി വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനിടെ ശരത്ത് കൈയ്യിലിരുന്ന കത്തി എടുത്തു വീശുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ ബീനയെയും ഭർത്താവിനെയും ആദ്യം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീനയുടെ പരിക്ക് സാരമുള്ളതായതിനാൽ ശസ്ത്രക്രിയക്കായി തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

