ഭര്‍ത്താവിെൻറ മർദനേമറ്റ് 19കാരി റോഡില്‍; നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു
text_fieldsചങ്ങരംകുളം: ഭര്‍ത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന് മർദനേമറ്റ് അവശനിലയിൽ റോഡരികില്‍ കിടന്ന 19കാരിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്താണ് സംഭവം. റോഡരികില്‍ കുടില്‍ കെട്ടി താമസിക്കുന്ന കുടുംബത്തില്‍പെട്ട 19കാരിക്കാണ് മർദനമേറ്റത്. വാര്‍ഡ് മെമ്പര്‍ അശറഫ് കാട്ടില്‍, ദിനേശന് കാഞ്ഞിയൂര്‍, മുത്തൂസ് പാവിട്ടപ്പുറം തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
പെരുമ്പിലാവിലുള്ള യുവാവാണ് ഭർത്താവ്. ചങ്ങരംകുളം എസ്ഐ വിജയെൻറ നേതൃത്വത്തില്‍ യുവതിയുടെ മൊഴിയെടുത്തു. ഭര്‍ത്താവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. യുവതിയെ ചികിത്സ നല്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

