Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യയെ കഴുത്തറുത്തു...

ഭാര്യയെ കഴുത്തറുത്തു കൊന്നു; പ്രതിയായ ഭർത്താവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

text_fields
bookmark_border
ഭാര്യയെ കഴുത്തറുത്തു കൊന്നു; പ്രതിയായ ഭർത്താവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
cancel

തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭാര്യയെ മക്കളുടെ മുന്നിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി.

സുരേഷിനെ (46) ആണ് തമിഴ്‌നാട് ചിദംബരത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട സുരേഷ്, ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ വാഹനം ഉപേക്ഷിക്കുകയായിരുന്നു.

നേരത്തെ ഇവർ തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനെത്തുടർന്ന് ഹസീന വീട്ടിൽ നിന്ന് മാറിതാമസിച്ചിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് ഇന്നലെ ഇവരെ വീണ്ടും ഒരുമിപ്പിച്ചിരുന്നു.

എന്നാൽ, ഇന്ന് പുലർച്ചെ വീണ്ടും ഉണ്ടായ വഴക്കിനൊടുവിൽ സുരേഷ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടുകയും ചെയ്തു. ഹസീനയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Found DeadMurder CaseCrimeNews
News Summary - Husband Who Killed Wife in Nalanjira Found Dead in Tamil Nadu
Next Story