പുനലൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
text_fieldsശാലിനി
പുനലൂർ( കൊല്ലം): കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തി ക്കൊന്നു. ഡി.എം.കെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറികൂടിയായ പുനലൂർ കലയനാട് കൂത്തനാടി ചരുവിള വീട്ടിൽ ശാലിനി ( 39) നെയാണ് ഭർത്താവ് ഐസക്ക് കുത്തിയത്.തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവതി പലതവണ പുനലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇരുവരേയും വിളിച്ച് രമ്യതയിൽ പറഞ്ഞു വിട്ടിരുന്നു.
ഭർത്താവിൻറ നിരന്തര ഉപദ്രവങ്ങളെ തുടർന്ന് ശാലിനി തൊട്ടടുത്തുള്ള മാതാവ് ലീലയുടെ വീട്ടിലായിരുന്നു താമസം. കാര്യറയിലുള്ള ഒരു അൺഎയ്ഡഡ് സ്കൂളിൽ ജീവനക്കാരിയായിരുന്നു. സ്കൂളിൽ പോകാനായി ഇന്ന് രാവിലെ സ്വന്തം വീട്ടിൽ വന്നപ്പോൾ ഇരുവരും വാക്കേറ്റം ഉണ്ടായി.
ഐസക്ക് കത്തി കൊണ്ട് ഭാര്യയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയം ഇവരുടെ മൂത്തമകൻ വീട്ടിൽ ഉണ്ടായിരുന്നു. രക്തം വാർന്ന് ഗുരുതരമായ നിലയിൽ ഏറെ സമയം ഇവിടെ കിടന്നു. അയൽവാസികൾ യുവതിയെ പുനലൂർ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. ഭർത്താവ് ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

