Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയുമായി പോയ കാമുകനെ കണ്ടെത്തി വെടിവെച്ച് ഭർത്താവ്

text_fields
bookmark_border
ഭാര്യയുമായി പോയ കാമുകനെ കണ്ടെത്തി വെടിവെച്ച് ഭർത്താവ്
cancel

ചെങ്ങന്നൂർ: ഭാര്യയുമായി പോയ കാമുകനെ കണ്ടെത്തി തുടയിൽ വെടിവെച്ച് പരിക്കേൽപ്പിച്ച് ഭർത്താവ്. കോട്ടയം വടവാതൂർ സ്വദേശി പ്രദീപാണ് ആക്രമണം നടത്തിയത്. ചെങ്ങന്നൂർ സ്വദേശി ബെനോ വർഗീസിനാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് പ്രദീപ് ഒളിവിലാണ്.

ഭാര്യയുമായി പോയ കാമുകൻ ആഴ്ചകളായി ചെങ്ങന്നൂരിൽ കഴിയുകയാണെന്ന് മനസിലാക്കിയ പ്രദീപ് മൂന്നു ദിവസം മുമ്പ് ഇവിടെ എത്തി അന്വേഷണം തുടങ്ങി. ഭാര്യയും കാമുകനും എം.സി റോഡിൽ മുണ്ടൻകാവിലെ വാടക വീട്ടിൽ താമസിക്കുകയാണെന്ന് കണ്ടെത്തിയതോടെ ശനിയാഴ്ച അവിടെ എത്തി.

തുടർന്ന്, പ്രദീപും ബെനോ വർഗീസും തമ്മിൽ വാക്ക്തർക്കമുണ്ടായി. ഇത് അടിപിടിയിൽ കലാശിക്കുകയും പ്രദീപ് തൻെറ കൈവശമുണ്ടായിരുന്ന എയർഗൺ ഉപയോഗിച്ച് ബെനോ വർഗീസിൻെറ തുടയിലേക്ക് വെടിയുതിർക്കുകയുമായിരുന്നു. പരിക്കേറ്റ ഇയാൾ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങി.

സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിൻെറ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും ചെങ്ങന്നൂർ ഡി.വൈ.എസ്പി ഡോ. ആർ. ജോസും സർക്കിൾ ഇൻസ്പെക്ടറും അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story