Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൊബൈൽ ഫോണിനെ ചൊല്ലി...

മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; യുവതിയെ ഭർത്താവ്​ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

text_fields
bookmark_border
മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; യുവതിയെ ഭർത്താവ്​ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി
cancel
camera_alt

അറസ്​റ്റിലായ അനൂപ്

മാള: മൊബൈലിനെ ചൊല്ലി തർക്കത്തെ തുടർന്ന്​ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഭര്‍ത്താവിനെ അറസ്​റ്റ്​ ചെയ്തു. മാള വടമ കുന്നത്തുകാട് പാണ്ട്യാലക്കല്‍ അനൂപാണ് (35) അറസ്​റ്റിലായത്. 80 ശതമാനത്തോളം പൊള്ളലേറ്റ ഭാര്യ സൗമ്യയെ (30) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബവഴക്കാണ് കാരണം. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെ മാള കുന്നത്തുകാട്ടിലെ വീട്ടിലാണ് സംഭവം. തർക്കത്തിനു ശേഷം വീടിന്​ പിന്നിൽ ഇരുന്ന സൗമ്യയുടെ മേൽ മണ്ണെണ്ണ​ ഒഴിച്ച്​ വിറകുകൊള്ളിയെടുത്ത്​ തീ പകരുകയുമായിരുന്നു. നിലവിളി കേ​െട്ടത്തിയ അനൂപി​െൻറ മാതാവാണ്​ വെള്ളമൊഴിച്ച്​ അണച്ചത്​.

അയൽക്കാരും മറ്റും ചേർന്നാണ് മാളയിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്​. സൗമ്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഒമ്പത് വർഷം മുമ്പ്​ വിവാഹിതരായ ഇവർക്ക് എട്ടും രണ്ടും വയസ്സുള്ള കുട്ടികളുണ്ട്.

Show Full Article
TAGS:family clash set on fire husband wife 
News Summary - husband poured kerosene on wife, set on fire
Next Story