Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാറക്കടവ് പഞ്ചായത്ത്...

പാറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ ഭര്‍ത്താവ് മരിച്ചു

text_fields
bookmark_border
pp tomy
cancel
camera_alt

കുഴിയില്‍ വീണ് മരിച്ച പി.പി. ടോമി

അങ്കമാലി: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പാറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡെയ്സി ടോമിയുടെ ഭര്‍ത്താവ് മരിച്ചു. പാറക്കടവ് പുവ്വത്തുശ്ശേരി പറമ്പത്തേ് വീട്ടില്‍ പൗലോയുടെ മകന്‍ പി.പി. ടോമിയാണ് (58) മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ടോമിയുടെ അന്നമനട വൈന്തലയിലുള്ള സഹോദരിയുടെ വീടു വെഞ്ചരിപ്പു ചടങ്ങിനെത്തിയപ്പോഴായിരുന്നു അപകടം. ഉടുതുണിയില്‍ കാല്‍കുടുങ്ങി കല്ലില്‍തട്ടി സമീപത്തെ ആഴമുള്ള തോട്ടില്‍ കല്ലില്‍ മുഖംകുത്തി വീഴുകയായിരുന്നു. അപകടത്തില്‍ മൂക്കിന്‍റെ പാലം തകര്‍ന്നു.

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ ശേഷം ബുധനാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ശസ്ത്രക്രിയക്ക് വിധേയമാക്കിയ ശേഷമാണ് അവശനിലയിലാവുകയും വൈകിട്ട് അഞ്ചിന് മരണം സംഭവിക്കുകയും ചെയ്തത്. മക്കള്‍: ടീന കിരണ്‍, അനു, ജിനു. മരുമകന്‍: കിരണ്‍ സണ്ണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പൂവത്തുശേരി സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pp tomyParakkadavu panchayat
News Summary - Husband of Parakkadavu panchayat vice president dies
Next Story