Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ണഞ്ചേരിയിൽ ഭർത്താവ്...

മണ്ണഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

text_fields
bookmark_border
മണ്ണഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി
cancel

മണ്ണഞ്ചേരി: കിടപ്പുമുറിയില്‍ ഭാര്യയെ യുവാവ്​ വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാര് ‍ഡില്‍ കലവൂർ ഐ.ടി.സി കോളനിയില്‍ ദേവീകൃഷ്ണയാണ് (31) വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രകാ ശനെ (38) മണ്ണഞ്ചേരി പൊലീസ് അറസ്​റ്റ് ​ചെയ്തു.

വെള്ളിയാഴ്​ച പുലര്‍ച്ച 3.30നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൃത്യം നടത്തിയശേഷം പ്രകാശന്‍ സമീപവാസിയായ സഹോദരനെ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു. സഹോദരനാണ് പൊലീസിനെ വിവരം അറിയിച്ചത്. കഴുത്തില്‍ ഇടതുഭാഗത്തായി ആഴത്തില്‍ ഒരു മുറിവാണ് മൃതദേഹത്തില്‍ കാണപ്പെട്ടത്.

കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി വീട്ടില്‍നിന്ന്​ പൊലീസ് കണ്ടെടുത്തു. പ്രകാശ​​​െൻറ അമ്മാവ​​​െൻറ മകളാണ് മരിച്ച ദേവീകൃഷ്ണ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയായ ദേവീ കൃഷ്ണയെ 14 വര്‍ഷം മുമ്പ്​ ഇയാള്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. മണ്ണഞ്ചേരിയിലെ സി.പി.എം നേതാവ് രാജപ്പനെ വധിച്ച കേസില്‍ പ്രതിയാണ് പ്രകാശന്‍.

കലവൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളായ പാര്‍വതി(13), പ്രണവ് (11) എന്നിവരാണ് മക്കള്‍. വിജയമ്മയാണ് മാതാവ്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala newsmalayalam news
News Summary - Husband Killed Wife in Mannanchery-Kerala News
Next Story