ഭാര്യയെ യുവാവ് വെട്ടിക്കൊന്നു
text_fieldsകൊച്ചി: ഭർത്താവിെൻറ വെേട്ടറ്റ് യുവതി മരിച്ചു. കോമ്പാറ പുതുപ്പള്ളിപ്പറമ്പ് സാജുസുലാല്സേട്ടിെൻറ ഭാര്യ ഷീബയാണ് (38) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 9.30 ഒാടെയാണ് സംഭവം.
കുടുംബകലഹത്തെ തുടർന്ന് ഷീബയെ സാജു ആക്രമിക്കുകയായിരുന്നു. വയറിന് ആഴത്തില്‍ കുത്തേറ്റ ഷീബയെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ലൂർദ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉമ്മ അഫ്സക്കും വെട്ടേറ്റു. വയറിനും കൈക്കും കാലിനും പരിക്കേറ്റ അഫ്സ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തിനിടെ സാജുവിനും പരിക്കേറ്റു. നാട്ടുകാരെ കണ്ട് വീട്ടില്‍ നിന്നിറങ്ങിയോടിയ സാജുവിനെ പൊലീസ് പിടികൂടി. നോർത്ത് പൊലീസ് കേസെടുത്തു. ഷീബയുടെ മൃതദേഹം ലൂർദ് ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
