Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെട്ടേറ്റ് വീണ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് കൈക്കുഞ്ഞ്; ഭാര്യയെ വെട്ടിക്കൊന്നയാൾ കസ്റ്റഡിയില്‍

text_fields
bookmark_border
മണ്ണാർക്കാട്ട് കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം നടന്നത്
Murder
cancel
camera_alt

കൊല്ലപ്പെട്ട ദീപിക

Listen to this Article

പാലക്കാട്: വാക്ക് തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മണ്ണാർക്കാട് പള്ളിക്കുറുപ്പിൽ കണ്ടുകണ്ടം വീട്ടിൽകാട് അവിനാശിന്റെ ഭാര്യ ദീപിക (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയതോടെ രക്ഷപ്പെടാൻ അവിനാശ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നാട്ടുകാർ തടഞ്ഞുവെച്ച ഇയാളെ പിന്നീട് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.

രാവിലെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഒന്നര വയസ്സുള്ള മകൻ ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. ഭാര്യയെ വെട്ടാനു​പയോഗിച്ച കൊടുവാളും കൈയിൽപിടിച്ച് സമീപത്ത് തന്നെ അവിനാശമുണ്ടായിരുന്നു.

ബെംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുൻപാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടിൽ എത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കാരണമെന്ന് പൊലീസ് പറഞ്ഞു. ദീപികയെ നാട്ടുകാർ ഉടൻ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Husband Killed His Wife In Mannarkkad
Next Story