പെന്തക്കോസ്ത് വിശ്വാസിയായതിന് ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് കുറ്റക്കാരൻ
text_fieldsതിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊന്ന കേസിൽ വിചാരണ നേരിട്ട ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ബുധനാഴ്ച വിധിക്കും. നെടുവിള വീട്ടിൽ ചെല്ലമ്മയുടെ മകൾ എസ്താർ (50) കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് നെയ്യാറ്റിൻകര മാമ്പഴക്കര നെടുവിള പുത്തൻവീട്ടിൽ വത്സലനെ (52) കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2011 നവംബർ നാലിന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. ഇരുപത് വർഷം ഗൾഫിലായിരുന്ന വത്സലൻ കൊലനടക്കുന്നതിന് മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. വത്സലനും കുടുംബവും റോമൻ കാത്തലിക്സ് വിശ്വസികളായിരുന്നു. എന്നാൽ വത്സലൻ വിദേശത്തായിരുന്നപ്പോൾ ഭാര്യ എസ്താർ പെന്തക്കോസ്തിൽ ചേർന്നു. പെന്തക്കോസ്ത് പള്ളിയിൽ പ്രാർഥനക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം വഴക്കുമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്
തിരുവനന്തപുരം ആറാം അഡീഷനൽ കോടതി ജഡ്ജ് പി.എൻ. സീതയാണ് കേസ് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
